മോഹന്‍ലാലിനെ നായകനാക്കി ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ വലിയ തിരിച്ചുവരവായിരിക്കും ഈ സിനിമയെന്നാണ് ചര്‍ച്ചകളുണ്ടായിരുന്നത്. എന്നാല്‍ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ സിനിമയുടെ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് നിരവധി സിനിമകളുടെ നിര്‍മാതാവായ ബൈജു അമ്പലക്കര. മലൈക്കോട്ടൈ വാലിബന്‍ പരാജയപ്പെടാന്‍ കാരണം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണെന്നാണ് ബൈജു അമ്പലക്കര പറയുന്നത്.
മാസ്റ്റര്‍ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ ലിജോ മോശമാണെന്നും അദ്ദേഹത്തിന്റെ രീതികള്‍ ശരിയല്ലെന്നാണ് എല്ലാവരും പറയുന്നതെന്നും ബൈജു അമ്പലക്കര പറഞ്ഞു. മാത്രവുമല്ല അദ്ദേഹം ഓവറായി കുറേ ഷൂട്ട് ചെയ്തിട്ടുണ്ടെന്നാണ് എല്ലാവരും പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.
‘ആ സംവിധായകന്‍ മോശമാണ്. അദ്ദേഹത്തിന്റെ രീതികള്‍ ശരിയല്ലെന്നാണ് എല്ലാവരും പറയുന്നത്. അദ്ദേഹം കുറെ ഓവറായി ഷൂട്ട് ചെയ്തിട്ടുണ്ടെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ, എനിക്കറിയില്ല. ഞാന്‍ അദ്ദേഹവുമായി വലിയ അടുപ്പമുള്ള ആളൊന്നുമല്ല.
ഹെവി ഷൂട്ടിങ്ങാണ് നടന്നിരിക്കുന്നത്. ഒരുപാട് സ്ഥലങ്ങളില്‍ ഒരുപാട് സമയമെടുത്താണ് ഷൂട്ടിങ് നടന്നിരിക്കുന്നത്. ഷെഡ്യൂള്‍ മാറിമാറിപ്പോകുന്നതിനനസുരിച്ച് ചെലവ് കൂടിക്കൂടി വരികയല്ലേ. ഒറ്റയടിക്ക് തീര്‍ക്കുന്നതാണ് സിനിമ നിര്‍മാതാവിന്റെ ഏറ്റവും വലിയ നേട്ടമെന്ന് പറയുന്നത്.
ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാന്‍ കഴിഞ്ഞാല്‍ അവന്‍ രക്ഷപ്പെട്ടു. സെകന്‍ഡ് ഷെഡ്യൂള്‍ വരുമ്പോഴുള്ള പ്രശ്‌നം, ഇത്രയും ആര്‍ടിസ്റ്റുകളെ വീണ്ടും ഒരുമിച്ച് കൊണ്ടുവരണമെന്നതാണ്. അപ്പോഴേക്ക് പ്രൊഡക്ഷന്‍ കോസ്റ്റ് ഇരട്ടിയാവും,’ ബൈജു അമ്പലക്കര പറഞ്ഞു.
content highlights: The reason for Valiban’s failure is director Lijo: producer Baiju Ambalakara