സബ്‌സിഡിയില്ലാത്ത പാചകവാതക വില സിലിണ്ടറിന് 113 രുപ കുറച്ചു
Daily News
സബ്‌സിഡിയില്ലാത്ത പാചകവാതക വില സിലിണ്ടറിന് 113 രുപ കുറച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st December 2014, 6:45 pm

LPG ന്യൂഡല്‍ഹി : സബ്‌സിഡിയില്ലാത്ത പാചകവാതക വില സിലിണ്ടറിന് 113 രുപ കുറച്ചു. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് പാചകവാതക വിലയിലുണ്ടായ ഈ കുറവ്. ഒരു വര്‍ഷം ലഭിക്കുന്ന 12 സബ്‌സിഡി സിലിണ്ടറുകള്‍ക്ക് പുറമെ വാങ്ങുന്നവയുടെ വിലയിലാണ് 113 രൂപയുടെ കുറവുണ്ടാവുക.

മൂന്നുവര്‍ഷത്തിനിടെയിലുണ്ടാകുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഇതോടെ 14.2 കിലോ ഭാരമുള്ള പാചകവാതക സിലിണ്ടറിന് 865 രൂപയില്‍ നിന്ന് 752 രുപയായി കുറയും. ഇതോടെ അഞ്ചുതവണയായി 170.5 രൂപയാണ് ഒരു സിലിണ്ടറില്‍ കുറവ് വരുത്തിയത്. വിമാന ഇന്ധനത്തിനും 4.1 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

അന്താരഷ്ട്ര വിപണിയിലെ വിലയിടിവ് കാരണം പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയും കഴിഞ്ഞ ദിവസം കുറച്ചിരുന്നു.