| Monday, 26th December 2022, 1:26 pm

'കമല്‍ ഹാസന്‍, വൈ.എസ്.ആര്‍...'; ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ബ്രിട്ടാസ് നടത്തിയ പ്രസംഗം ഏറ്റടുത്തവരുടെ നിര ഉയരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ രാജ്യസഭയിലെ അവസാന ഇനമായിട്ടാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ എം.പി സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസ് എം.പി യുടെ പ്രസംഗം.പ്രധാനമന്ത്രി ഇക്കാര്യം കേള്‍ക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് പ്രസംഗത്തില്‍ പറയുന്നുണ്ട്.

ഇതിന്റെ വീഡിയോ തമിഴ്, തെലുങ്കു ഭാഷകളിലുള്ള കുറിപ്പുകള്‍ക്കൊപ്പം ബ്രിട്ടാസ് ട്വീറ്റ് ചെയ്തിരുന്നു. ഇത് ഏറ്റെടുത്തിരിക്കുകയാണ് പ്രമുഖര്‍. നടന്‍ കമല്‍ഹാസന്‍ വൈ. സതീഷ് റെഡ്ഡി, അടക്കമുള്ളവര്‍ ഇത് റീ ട്വീറ്റ് ചെയ്തു.

‘പ്രസംഗത്തിന്റെ വീഡിയോക്ക് അതിശയകരമായ പ്രതികരണമാണ് ഉണ്ടായത്.
കമല്‍ഹാസനെ പോലുള്ളവര്‍ ശക്തമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു. പകുതി ഇന്ത്യയുടെ വികാരമെന്നായിരുന്നു കമല്‍ഹാസന്റെ മുന്നറിയിപ്പ്.

പല സംസ്ഥാനങ്ങളിലെയും സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ ഒട്ടേറെ പേര്‍ പിന്തുണയുമായി വന്നു. എന്‍.എസ്. മാധവനെപ്പോലുള്ളവര്‍ നേരത്തെതന്നെ പ്രസംഗം റീട്വീറ്റ് ചെയ്തിരുന്നു,’ എന്നാണ് പ്രമുഖരുടെ റീ ട്വിറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ബ്രിട്ടാസ് എം.പി. പറഞ്ഞത്.

അതേസമയം, രാജ്യസഭയില്‍ ശൂന്യവേളയിലാണ് ഹിന്ദിയെ ഏക ദേശീയഭാഷയായി ഉയര്‍ത്താന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി ജോണ്‍ബ്രിട്ടാസ് കുറ്റപ്പെടുത്തിയത്.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം രാജ്യത്തിന് അപകടകരമാണെന്നും ബ്രിട്ടാസ് പറഞ്ഞു. ഐ.ഐ.ടി ഖരഗ്പൂരില്‍ ഹിന്ദിയില്‍ പരീക്ഷ എഴുതിയിരുന്നെങ്കില്‍ ഗൂഗിളിന്റെ തലപ്പത്ത് സുന്ദര്‍ പിച്ചയെ പോലുള്ള വ്യക്തി ഉണ്ടാകുമായിരുന്നോ എന്നും എം.പി ചോദിച്ചു.

Content Highlight: The ranks of those who have adopted John Brittas’ speech against the imposition of Hindi are rising

We use cookies to give you the best possible experience. Learn more