ന്യൂദല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ രാജ്യസഭയിലെ അവസാന ഇനമായിട്ടാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ എം.പി സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസ് എം.പി യുടെ പ്രസംഗം.പ്രധാനമന്ത്രി ഇക്കാര്യം കേള്‍ക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് പ്രസംഗത്തില്‍ പറയുന്നുണ്ട്.
ഇതിന്റെ വീഡിയോ തമിഴ്, തെലുങ്കു ഭാഷകളിലുള്ള കുറിപ്പുകള്‍ക്കൊപ്പം ബ്രിട്ടാസ് ട്വീറ്റ് ചെയ്തിരുന്നു. ഇത് ഏറ്റെടുത്തിരിക്കുകയാണ് പ്രമുഖര്‍. നടന്‍ കമല്‍ഹാസന്‍ വൈ. സതീഷ് റെഡ്ഡി, അടക്കമുള്ളവര്‍ ഇത് റീ ട്വീറ്റ് ചെയ്തു.
Hindu Hindi Hindustan: There are overt and covert moves to promote Hindi at the cost of other languages. It was the last permitted today when Hon PM was there for the concluding part . Language committee has gone beyond its brief to impose Hindi in higher institutions of learning pic.twitter.com/XqedoeMC4c
‘പ്രസംഗത്തിന്റെ വീഡിയോക്ക് അതിശയകരമായ പ്രതികരണമാണ് ഉണ്ടായത്.
കമല്‍ഹാസനെ പോലുള്ളവര്‍ ശക്തമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു. പകുതി ഇന്ത്യയുടെ വികാരമെന്നായിരുന്നു കമല്‍ഹാസന്റെ മുന്നറിയിപ്പ്.
പല സംസ്ഥാനങ്ങളിലെയും സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ ഒട്ടേറെ പേര്‍ പിന്തുണയുമായി വന്നു. എന്‍.എസ്. മാധവനെപ്പോലുള്ളവര്‍ നേരത്തെതന്നെ പ്രസംഗം റീട്വീറ്റ് ചെയ്തിരുന്നു,’ എന്നാണ് പ്രമുഖരുടെ റീ ട്വിറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ബ്രിട്ടാസ് എം.പി. പറഞ്ഞത്.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം രാജ്യത്തിന് അപകടകരമാണെന്നും ബ്രിട്ടാസ് പറഞ്ഞു. ഐ.ഐ.ടി ഖരഗ്പൂരില്‍ ഹിന്ദിയില്‍ പരീക്ഷ എഴുതിയിരുന്നെങ്കില്‍ ഗൂഗിളിന്റെ തലപ്പത്ത് സുന്ദര്‍ പിച്ചയെ പോലുള്ള വ്യക്തി ഉണ്ടാകുമായിരുന്നോ എന്നും എം.പി ചോദിച്ചു.
இதையே கேரளமும் பிரதிபலிக்கின்றது என்பது பாதி இந்தியாவிற்கான சோற்றுப் பதம். பொங்கல் வருகிறது எச்சரிக்கை. ஓ! Sorry உங்களுக்குப் புரிவதற்காக “ஜாக்த்தே ரஹோ” https://t.co/HLIcAHSpnb