ഭോപ്പാല്‍: പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയിന്‍മേല്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത് വന്നശേഷമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കല്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
രാഹുലിന്റെ പ്രസംഗത്തിനും ആലിംഗനത്തിനും രാഷ്ട്രീയ ഭേദമന്യേ അഭിനന്ദനങ്ങള്‍ ലഭിച്ചെങ്കിലും കണ്ണിറുക്കിയ നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തുകയായിരുന്നു.
चाय, समोसा और सेल्फी ?#CongressSankalpYatra pic.twitter.com/cewTNqnAFZ
— Congress (@INCIndia) September 17, 2018
9എന്നാല്‍ ഇത്തവണ വീണ്ടും കണ്ണിറുക്കലുമായി രാഹുല്‍ എത്തിയിരിക്കുകയാണ്. മധ്യപ്രദേശില്‍ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ സ്വതസിദ്ധമായ “കണ്ണിറുക്കല്‍”.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മധ്യപ്രദേശില്‍ നടന്ന റാലിയുടെ ഇടവേളയിലായിരുന്നു സംഭവം. ചായകുടിക്കുന്നതിനിടെ നിരവധി പ്രവര്‍ത്തകര്‍ രാഹുലിനൊപ്പം സെല്‍ഫിയെടുക്കാനും മറ്റുമായി എത്തി.
ഇതിനിടെയായിരുന്നു ക്യാമറ നോക്കിയുള്ള രാഹുലിന്റെ കണ്ണിറുക്കല്‍. രാഹുലിന്റെ കണ്ണിറുക്കല്‍ വീഡിയോ കോണ്‍ഗ്രസ് തന്നെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
പതിനായിങ്ങളാണ് ഭോപ്പാലില്‍ ഇന്നലെ രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്.