| Wednesday, 8th July 2015, 6:53 pm

ഈ ചോദ്യങ്ങള്‍ സെക്‌സിനെ കുറിച്ചുള്ളവയാണ്... ഇതിനു ഒരു സെക്‌സോളജിസ്റ്റ് നല്‍കിയ ഉത്തരങ്ങള്‍ ചിരിപ്പിക്കാതിരിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

എനിക്ക് ഇരുപത്തിയാറ് വയസായി. ഒരു സംശയം. ഒരു പ്ലാസ്റ്റിക്ക് ബോട്ടിലില്‍ പുരുഷബീജം കൊണ്ട് വന്ന് സ്ത്രീകളുടെ യോനികളില്‍ ഒഴിച്ചാല്‍ അവര്‍ ഗര്‍ഭം ധരിക്കുമോ? ദയവായി ഉത്തരം നല്‍കണം. വളരെ പ്രധാനപ്പെട്ടതാണ്.



ലൈഫ് സ്റ്റൈല്‍ സ്‌പെഷ്യല്‍ | ഡോ മഹീന്ദര്‍ വത്സ


“രണ്ട് ദിവസം മുമ്പ്, ഞാനും എന്റെ ഗേള്‍ഫ്രണ്ടും സുരക്ഷാമാര്‍ഗങ്ങളില്ലാതെ സെക്‌സ് ചെയ്തു. ഗര്‍ഭധാരണം തടയാനായി ഞങ്ങള്‍ ഐ-പില്‍ എന്ന ഗുളിക കരുതിയിരുന്നു. വികാരത്തള്ളിച്ചയില്‍ ഞാനതങ്ങെടുത്ത് കഴിച്ചുപോയി. എനിക്കെന്തെങ്കിലും ഉണ്ടാകുമോ?”

ലൈംഗിക വിദ്യാഭ്യാസം ഇന്ത്യന്‍ സ്‌കൂളുകളില്‍ അയിത്തം കല്‍പ്പിക്കപ്പെട്ട കാര്യമായിട്ടാണ് ഇപ്പോഴും തുടര്‍ന്നുപോരുന്നത്. സ്വാഭാവികമായി ലൈംഗികതയുമായി ബന്ധപ്പെട്ട് ഒട്ടനവധി അബദ്ധധാരണകള്‍, ലോകത്തിന് ഒരിക്കല്‍ കാമസൂത്രം സംഭാവന ചെയ്ത, നമ്മുടെ രാജ്യത്ത് കുമിഞ്ഞുകൂടുകയാണ്. ഇന്ത്യയിലെ പ്രശ്‌സ്തനായ സെക്‌സോളജിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹീന്ദര്‍ വത്സ ക്രൂരമായ തമാശകള്‍ നിറഞ്ഞ വഴിയിലൂടെ ലൈംഗികതയുമയി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകള്‍ വളര്‍ത്താന്‍ ശ്രമിക്കുകയാണ്.

ഇപ്പോള്‍ 91 വയസിലെത്തി നില്‍ക്കുന്ന അദ്ദേഹം “മുംബൈ മിറര്‍” എന്ന പത്രത്തില്‍ 2005ല്‍ ഒരു കോളം തുടങ്ങിയിരുന്നു, “Ask the Expert” എന്ന തലക്കെട്ടോടുകൂടി. ഓറല്‍ സെക്‌സ് മുതല്‍ സ്വയംഭോഗം വരെയുള്ള വിഷയങ്ങളില്‍ ദിനം തോറും 60ല്‍പരം കത്തുകളാണ് പംക്തി ആരംഭിച്ചതിനു ശേഷം അദ്ദേഹത്തിന് ലഭിച്ച് തുടങ്ങിയത്. മിക്കവയും വളരെ തുറന്നതും രസകരവുമായ പ്രതികരണങ്ങളായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

പെന്‍ഗ്വിന്‍ ബുക്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ച It”s Normal! എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ നല്‍കിയിട്ടുള്ള അത്തരം ചില പ്രതികരണങ്ങള്‍, ചോദ്യങ്ങള്‍.

ആദ്യമായി സെക്‌സ് ചെയ്ത ശേഷം എന്തൊക്കെ ഫസ്റ്റ് എയ്ഡ് ആണ് ഞങ്ങള്‍ സ്വീകരിക്കേണ്ടത്?  ഞാനും എന്റെ വധുവും ഒത്തിരിതവണ ഓറല്‍ സെക്‌സ് (വദന സുരതം) ചെയ്തിട്ടുണ്ട്. അത് സുരക്ഷിതമാണോ?

നിങ്ങള്‍ ഇത് ചെയ്തതിന് റെഡ്‌ക്രോസ് സൊസൈറ്റിയിലൊന്നും അംഗമാകേണ്ടിവരില്ല. ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഒരു സെക്‌സോളജിസ്റ്റിനെ (സെക്‌സ്പര്‍ട്ടിനെ) കണ്ട് വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങിന് വിധേയമാകണം. വദന സുരതം (ഓറല്‍ സെക്‌സ്) സുരക്ഷിതവും ആരോഗ്യകരവുമാണ്. അതിലൂടെ നിങ്ങളുടെ വധു ഗര്‍ഭിണിയാവത്തൊന്നുമില്ല.


ഒരു സംശയം. ഒരു പ്ലാസ്റ്റിക്ക് ബോട്ടിലില്‍ പുരുഷബീജം കൊണ്ട് വന്ന് സ്ത്രീകളുടെ യോനികളില്‍ ഒഴിച്ചാല്‍ അവര്‍ ഗര്‍ഭം ധരിക്കുമോ? ദയവായി ഉത്തരം നല്‍കണം. വളരെ പ്രധാനപ്പെട്ടതാണ്.


ഒരു ദിവസം തന്നെ നാലുതവണ സെക്‌സ് ചെയ്ത എനിക്ക് അടുത്ത ദിവസം ക്ഷീണം തോന്നി. അഞ്ചുമിനിറ്റോളം എനിക്കൊന്നും ശരിക്ക് കാണാന്‍ കഴിഞ്ഞില്ല. ദയവായി എന്നെ സഹായിക്കണം.

നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? നഗരം മൊത്തം “അയ്യാ..”ന്നോ “ഞാനാണ് വീരന്‍” എന്നൊക്കെ വിളിച്ച് പറയാന്‍ തോന്നുന്നുണ്ടോ?

ഞാന്‍ ഇരുപത്തൊന്ന് വയസുള്ള പുരുഷനാണ്. കഴിഞ്ഞയാഴ്ച്ച സ്വയംഭോഗം ചെയ്യുന്നതിന്റെ ഭാഗമായി എന്റെ ലിംഗം കൈകള്‍കൊണ്ട് ചലിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ഞാനതിനെ താഴേക്ക് മടക്കി അതിനുമുകളിലിരുന്നു. പെട്ടെന്ന് ഒരു ഞൊടി ശബ്ദം കേട്ടു. എന്നാല്‍ വേദനയൊന്നും ഉണ്ടായില്ല. എന്റെ ലിംഗത്തില്‍ പൊട്ടല്‍ ഉണ്ടായിട്ടുണ്ടാകുമോ?

താങ്കള്‍ ലിംഗം കൊണ്ട് ബാംഗ്ര കളിക്കുവാണോ? താങ്കള്‍ക്ക് മുറിവൊന്നും ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിക്കൂ.. ഇനി ഇങ്ങനെ ഇരിക്കരുത് കേട്ടോ.

ഒരേസമയം ഒരു സ്ത്രീയുടെ യോനിയില്‍ രണ്ടുപേര്‍ ലിംഗ സ്ഖലനം നടത്തിയെന്നിരിക്കട്ടെ. ആ സ്ത്രീ ഗര്‍ഭിണിയായാല്‍ ഈ രണ്ട് പുരുഷന്‍മാരില്‍ ആരായിരിക്കും ആ കുഞ്ഞിന്റെ അച്ഛനാകാന്‍ സാധ്യത?

താങ്കളൊരു കാര്യം ചെയ്യൂ. ഏതെങ്കിലും പത്രത്തിലെ എഡിറ്റര്‍ക്ക് കത്തെഴുതു. പത്രത്തിന്റെ സുഡോക്കു വകുപ്പില്‍ (puzzle department) വേക്കന്‍സിയുണ്ടോ എന്നും അന്വേഷിക്കൂ.

എനിക്ക് ഇരുപത്തിയാറ് വയസായി. ഒരു സംശയം. ഒരു പ്ലാസ്റ്റിക്ക് ബോട്ടിലില്‍ പുരുഷബീജം കൊണ്ട് വന്ന് സ്ത്രീകളുടെ യോനികളില്‍ ഒഴിച്ചാല്‍ അവര്‍ ഗര്‍ഭം ധരിക്കുമോ? ദയവായി ഉത്തരം നല്‍കണം. വളരെ പ്രധാനപ്പെട്ടതാണ്.

പ്രധാനപ്പെട്ടതോ? എന്താണ് അതിന്റെ കാരണം? അത്തരത്തിലുള്ള ഒരു രീതിയില്‍ ഒരിക്കലും ഗര്‍ഭം ഉണ്ടാവില്ല.

അടുത്തപേജില്‍ തുടരുന്നു


മൂട്ടകള്‍ക്കും ലൈംഗിക തൃഷ്ണയുണ്ടാകുമോ? അവയും വദനസുരതസുഖം അനുഭവിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ താങ്കള്‍ ഉറങ്ങുമ്പോള്‍ അവ ശാന്തരായിരിക്കും. താങ്കള്‍ക്ക് അവയെ മാറ്റണമെന്നുണ്ടെങ്കില്‍ തറ ഉപയോഗിക്കാമല്ലോ. അങ്ങനെയെങ്കില്‍ അണുബാധയും അകറ്റാമല്ലോ.



രണ്ട് ദിവസം മുമ്പ്, ഞാനും എന്റെ ഗേള്‍ഫ്രണ്ടും സുരക്ഷാമാര്‍ഗങ്ങളില്ലാതെ സെക്‌സ് ചെയ്തു. ഗര്‍ഭധാരണം തടയാനായി ഞങ്ങള്‍ ഐ-പില്‍ എന്ന ഗുളിക കരുതിയിരുന്നു. വികാരത്തള്ളിച്ചയില്‍ ഞാനതങ്ങെടുത്ത് കഴിച്ചുപോയി. എനിക്കെന്തെങ്കിലും ഉണ്ടാകുമോ?

അടുത്ത തവണ ദയവായി നിങ്ങള്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കണം. വെപ്രാളത്തില്‍ അതുമെടുത്ത് കഴിച്ചുകളയരുത്.

ഇത്തരമൊരവസരത്തില്‍ ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ വേഗം പോയി മറ്റൊരെണ്ണം വാങ്ങി പെണ്‍കുട്ടി കഴിക്കണം. 72 മണിക്കൂറിനുള്ളില്‍ ഇത് കഴിച്ചാല്‍ മതിയാകും. അടിയന്തിര ഘട്ടങ്ങളിലുപയോഗിക്കേണ്ട ഒന്നാണ് ഐ-പില്‍. അത് കുടുംബാസൂത്രണത്തിനായി സ്ഥിരം ഉപയോഗിക്കുന്ന ഒരു മാര്‍ഗമല്ല എന്നെങ്കിലും മനസിലാക്കു.

ഇരുപത്തിനാല് വയസുള്ള ഒരാളാണ് ഞാന്‍. ഞാനും എന്റെ ഗേള്‍ഫ്രണ്ടും കഴിഞ്ഞ ഒരു വര്‍ഷമായി ലിവ് ഇന്‍ റിലേഷനില്‍ കഴിയുകയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഞങ്ങള്‍ അല്‍പം ബുദ്ധിമുട്ടിലാണ് തടിക്കട്ടിലില്‍ നിന്നും മൂട്ടകള്‍ വരികയും സെക്‌സ് ചെയ്യുന്ന അവസരത്തില്‍ അവ കടിക്കുകയും ചെയ്തു. എന്റെ ലിംഗത്തിലും കടിച്ചിട്ടുണ്ട്. എന്റെ ഗേള്‍പ്രണ്ടിന്റെ യോനിയിലും അവ കടന്നിരിക്കാനിടയുണ്ട്. ഞങ്ങള്‍ക്ക് സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുണ്ട്. ഇത് എന്തെങ്കിലും അണുബാധയുണ്ടാക്കുമോ?

മൂട്ടകള്‍ക്കും ലൈംഗിക തൃഷ്ണയുണ്ടാകുമോ? അവയും വദനസുരതസുഖം അനുഭവിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ താങ്കള്‍ ഉറങ്ങുമ്പോള്‍ അവ ശാന്തരായിരിക്കും. താങ്കള്‍ക്ക് അവയെ മാറ്റണമെന്നുണ്ടെങ്കില്‍ തറ ഉപയോഗിക്കാമല്ലോ. അങ്ങനെയെങ്കില്‍ അണുബാധയും അകറ്റാമല്ലോ.

എനിക്ക് 22 വയസുണ്ട്. ഞാനെന്റെ ഗേള്‍ ഫ്രണ്ടുമായി വല്ലപ്പോഴും സെക്‌സ് ചെയ്യാറുണ്ട്. എന്നിട്ടും കിടക്കാന്‍ നേരം എന്റെ വൃഷണങ്ങള്‍ ചലിക്കുന്നു. ഇത് നോര്‍മല്‍ ആണോ?

വൃഷണങ്ങള്‍ ഇങ്ങനെ ചലിക്കുന്നത് അപൂര്‍വ്വമാണ്. താങ്കള്‍ ഉറങ്ങുമ്പോള്‍ അവ ശാന്തമായിക്കൊള്ളും. സ്വന്തം വൃഷണങ്ങള്‍ ഇമ്മാതിരി പ്രതികരിക്കുന്നുണ്ടോ എന്ന് മിക്ക ആണ്‍കുട്ടികളും ശ്രദ്ധിക്കുന്നുണ്ട് എന്ന് എനിക്കുറപ്പാണ്.


ഒരു സ്ത്രീ എത്ര പുരുഷന്‍മാരുമായി കിടക്ക പങ്കുവെച്ചിട്ടുണ്ട് എന്നറിയാന്‍ കഴിയുന്ന എന്തെങ്കിലും പരിശോധന ഉണ്ടോ? യോനി പരിശോധന പോലെ…


ഡോ മഹീന്ദര്‍ വത്സ


എനിക്ക് ശീഘ്രസ്ഖലനമുണ്ടെന്ന് തോന്നുന്നു. കാരണം എന്റെ മുറിയിലെ എ.സി.യില്‍ നിന്നും വെള്ളത്തുള്ളികള്‍ വീഴാറുണ്ടായിരുന്നു. അവ എന്റെ ലിംഗത്തില്‍ വീഴാന്‍ ഞാന്‍ അനുവദിക്കാറുണ്ട്. ഏകദേശം 12 തുള്ളികള്‍ വീഴുമ്പോഴേക്കും എനിക്ക് സ്ഖലനം സംഭവിക്കുന്നു. എനിക്ക് തോന്നുന്നു ഇത് വളരെ വേഗമാണെന്ന്. ഒരു 40 തുള്ളിയെങ്കിലും വീഴുന്നതുവരെ നില്‍ക്കണ്ടേ? എനിക്ക് നോര്‍മലാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ശീഘ്രസ്ഖലനം പരിശോധിക്കാനുള്ള ശ്രദ്ധേയവും അപൂര്‍വ്വവുമായ രീതി തന്നെയാണ് താങ്കള്‍ പരീക്ഷിച്ചിരിക്കുന്നത്!! എത്രയും വേഗം ഒരു സെക്‌സോളജിസ്റ്റിനെ കാണിക്കണം. എനിക്കുറപ്പുണ്ട് രോഗനിര്‍ണയത്തിനായി അദ്ദേഹം താങ്കളെ കുളിമുറിയുടെ ഷവറില്‍ നിര്‍ത്തില്ല എന്ന്.

ഹെല്ലോ… എനിക്ക് 29 വയസുണ്ട്. പത്തുവര്‍ഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്. സിസേറിയനായിരുന്നു പ്രസവം. മകന് 8 വയസുണ്ട്. ഒരു സ്ത്രീ എത്ര പുരുഷന്‍മാരുമായി കിടക്ക പങ്കുവെച്ചിട്ടുണ്ട് എന്നറിയാന്‍ കഴിയുന്ന എന്തെങ്കിലും പരിശോധന ഉണ്ടോ? യോനി പരിശോധന പോലെ… പൂനെയില്‍ അത്തരത്തില്‍ പരിശോധന എവിടെയാണുള്ളത്? എത്ര ചിലവുവരും പരിശോധനയ്ക്ക്?

ഇതൊരപേക്ഷയാണ്. അത്തരത്തില്‍ ഒരു പരിശോധനയുമില്ല. താങ്കള്‍ കൂടുതല്‍ സന്തോഷം നേടുന്നതില്‍ ശ്രദ്ധിക്കൂ..


പല്ലികളുടെ വാല് മുറിഞ്ഞുപോയാല്‍ അത് വളരുമല്ലോ. എനിക്കും ആകാംക്ഷ. എന്റെ ലിംഗം മുറിഞ്ഞാല്‍ അത് പിന്നെ വളരുമോ എന്ന്.


ഞാന്‍ 27 വയസുള്ള ഒരു പുരുഷനാണ്. ഞാന്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുകയും അതില്‍ സ്വയംഭോഗം നടത്തുകയും ചെയ്യുന്നു. വസ്ത്രം തിരികെ വെയ്ക്കുകയും ചെയ്യും. കഴിഞ്ഞ 14 വര്‍ഷമായി ഞാന്‍ ഇത് ചെയ്യുന്നുണ്ട്. എനിക്കെന്താണ് രോഗം.

താങ്കള്‍ വസ്ത്രം തിരികെ ഏല്‍പ്പിക്കുന്നതൊക്കെ മാന്യത തന്നെയാണ്. പക്ഷെ ഇത് പിടിക്കപ്പെട്ടാല്‍ താങ്കള്‍ക്കും കുടുംബത്തിനും അപമാനമായിരിക്കും ഉണ്ടാവുക. താങ്കള്‍ക്ക് കുറച്ച് സ്ത്രീകളുടെ വസ്ത്രം വാങ്ങി സൂക്ഷിച്ചാലെന്താ? കാര്യങ്ങള്‍ സങ്കീര്‍ണമാകാത്തിടത്തോളം ഫെറ്റിഷിസം അത്ര ദോഷകരമല്ല.

പല്ലികളുടെ വാല് മുറിഞ്ഞുപോയാല്‍ അത് വളരുമല്ലോ. എനിക്കും ആകാംക്ഷ. എന്റെ ലിംഗം മുറിഞ്ഞാല്‍ അത് പിന്നെ വളരുമോ എന്ന്.

അങ്ങനെയൊരു പരീക്ഷണത്തിന് മുതിരരുത് എന്നാണ് എന്റെ നിര്‍ദ്ദേശം. കാരണം ലിംഗം എന്നുപറയുന്നത് താങ്കളുടെ വാലല്ല. താങ്കളുടെ പരീക്ഷണം വിജയിപ്പിക്കുന്നതിനുതകുന്ന ഒരു വോളന്റിയര്‍ എന്തായാലും ഉണ്ടാവില്ല എന്നെനിക്കുറപ്പുണ്ട്.

അടുത്തപേജില്‍ തുടരുന്നു


അങ്ങനെ എനിക്ക് മനസിലായി അവളുടെ പൊക്കിളില്‍ അവന്‍ താമസിക്കുന്നു എന്ന്.  ഞാനവളെ ഒരുപാട് സ്‌നേഹിക്കുന്നു. എനിക്കവളെ വിവാഹം ചെയ്യണം. പക്ഷെ ഇത് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.


എന്റെ ഭാര്യ ചീര്‍പ്പ് യോനിയില്‍ കയറ്റിയിരുന്നു. തിരികെ എടുത്തപ്പോള്‍ ഒന്നുരണ്ട് ചീളി യോനിയില്‍ കുടുങ്ങി. വല്ലാത്ത ഭയമാണ്. ഞങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കുമല്ലോ.

ചീര്‍പ്പ് വല്ലാത്തൊരു തിരഞ്ഞെടുപ്പായിപ്പോയി!! അവര്‍ക്ക് സിലിണ്ടര്‍ പോലുള്ള എന്തെങ്കിലും ഉപയോഗിക്കാമായിരുന്നു. എത്രയും പെട്ടെന്ന് അവരെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കൂ. അവര്‍ ചീര്‍പ്പ് ഭാഗങ്ങള്‍ പുറത്തെടുക്കും.

എന്റെ ഗേള്‍ഫ്രണ്ടും ഞാനും കഴിഞ്ഞ ഒരു വര്‍ഷമായി ഡേറ്റിങ്ങിലാണ്. ഞങ്ങള്‍ സെക്‌സ് ആസ്വദിക്കാറുണ്ട്. എന്നാല്‍ അടുത്തകാലത്തായി അവള്‍ അവളുടെ മുന്‍ കാമുകനെ കുറിച്ച് സംസാരിക്കുന്നു. എപ്പോഴൊക്കെ ഞാന്‍ അവളുമായി സംഗമിക്കാറുണ്ടോ അവളുടെ മുന്‍കാമുകന്റെ ശബ്ദം അവളുടെ പൊക്കിളില്‍ നിന്നും ഞാന്‍ കേള്‍ക്കുന്നു. “പോയി തുലയെടാ” എന്ന്  എന്നോടത് പറയുന്നുണ്ട്. അങ്ങനെ എനിക്ക് മനസിലായി അവളുടെ പൊക്കിളില്‍ അവന്‍ താമസിക്കുന്നു എന്ന്.  ഞാനവളെ ഒരുപാട് സ്‌നേഹിക്കുന്നു. എനിക്കവളെ വിവാഹം ചെയ്യണം. പക്ഷെ ഇത് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.

അവളുടെ പൊക്കിള്‍ സുഹൃത്തിനോട് പോയിത്തുലയാന്‍ പറയാണമെന്ന് താങ്കളുടെ സുഹൃത്തിനോട് പറയൂ. ഒരു മനോരോഗ വിദഗ്ധനെ താങ്കള്‍ കാണണം. പിന്നെ, താങ്കളുടെ റിസര്‍ച്ച് ടെക്‌നിക്ക് എനിക്കു കൂടി പറഞ്ഞുതരണം. എന്റെ പൊക്കിളിനോട് എനിക്കും സംസാരിക്കാമല്ലോ.

എനിക്ക് ചെറിയ ലംഗമാണുള്ളത്. എന്റെ ഗേള്‍പ്രണ്ടിനെ തൃപ്തിപ്പെടുത്താനാവുന്നില്ല. എന്റെ ജ്യോതിഷി എന്നോട് പറഞ്ഞു 15 മിനിറ്റ് അത് വലിച്ച് പിടിച്ചുവെച്ച് ഒരു ശ്ലോകം ചൊല്ലാന്‍. ഒരുമാസം അത് ചെയ്തിട്ടും ഫലമൊന്നും ഉണ്ടായില്ല. ഞാനെന്ത് ചെയ്യണം?

താങ്കളുടെ ജ്യോതിഷി പറഞ്ഞത് ശരിയായിരുന്നെങ്കില്‍ മിക്ക ആണുങ്ങള്‍ക്കും മുട്ടോളം വലിപ്പമുള്ള ലിംഗം ഉണ്ടായിരുന്നേനെ. വിഡ്ഢികളെ ദൈവം സഹായിക്കുമെന്ന് തോന്നുന്നില്ല. താങ്കളൊരു സെക്‌സ്‌പെര്‍ട്ടിനെ കാണൂ, അവര്‍ സഹായിക്കും എങ്ങനെ പ്രണയിക്കാമെന്ന് അവര്‍ പറഞ്ഞുതരും..


താങ്കളെന്താ ഭേല്‍പൂരി കച്ചവടക്കാരനാണോ? എവിടെ നിന്നാ താങ്കള്‍ ഇത്തരം ഭ്രാന്തുകളൊക്കെ പഠിച്ചുവെച്ചിരിക്കുന്നത്? ജനന നിയന്ത്രണങ്ങള്‍ക്ക് എന്തെല്ലാം സുരക്ഷിതമായ മാര്‍ഗങ്ങളുണ്ട്!! ഒരു കോണ്ടം ഉപയോഗിച്ചാല്‍ പോരെ അതിന്.


ഡോ. വത്സയുടെ പംക്തി


ആസിഡടങ്ങിയ ഘടകങ്ങള്‍ ഗര്‍ഭ നിരോധനത്തിന് ഗുണമാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ലൈംഗിക ബന്ധത്തിന് ശേഷം വല്ല നാരങ്ങനീരോ ഓറഞ്ച് ജ്യൂസോ എന്റെ ഗേള്‍ഫ്രണ്ടിന്റെ യോനിയില്‍ ഒഴിച്ചാല്‍ അവള്‍ക്ക് അപകടമുണ്ടാകുമോ?

താങ്കളെന്താ ഭേല്‍പൂരി കച്ചവടക്കാരനാണോ? എവിടെ നിന്നാ താങ്കള്‍ ഇത്തരം ഭ്രാന്തുകളൊക്കെ പഠിച്ചുവെച്ചിരിക്കുന്നത്? ജനന നിയന്ത്രണങ്ങള്‍ക്ക് എന്തെല്ലാം സുരക്ഷിതമായ മാര്‍ഗങ്ങളുണ്ട്!! ഒരു കോണ്ടം ഉപയോഗിച്ചാല്‍ പോരെ അതിന്.

സ്വയംഭോഗം ചെയ്യുമ്പോള്‍ സ്തനങ്ങള്‍ വലുതാകുന്നതായി എന്റെ ഗേള്‍ഫ്രണ്ടിന് തോന്നുന്നുണ്ട്. അത് സാധ്യമാണോ?

എന്താ താങ്കളുടെ ഗേള്‍ഫ്രണ്ട് കരുതുന്നത്, യോനിയെന്നത് എയര്‍ പമ്പാണെന്നാണോ?

എന്റെ കുടുംബം എന്നെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. എനിക്കെങ്ങനെ ഒരു പെണ്‍കുട്ടി കന്യകയാണോ എന്നറിയാന്‍ പറ്റും?

എന്റെ അഭിപ്രായമെന്തെന്നാല്‍ താങ്കള്‍ വിവാഹം ചെയ്യാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഒരു ഡിറ്റെക്ടീവിനെ ഇതിനായി നിയമിക്കേണ്ടിവരും. എന്തിനാ താങ്കളുടെ സംശയമനസുമായി ഒരു പാവപ്പെട്ട പെണ്‍കുട്ടിക്കൊപ്പം ജീവിക്കുന്നേ.

അടുത്തപേജില്‍ തുടരുന്നു


സാധാരണഗതിയില്‍ കുഴഞ്ഞ അവസ്ഥയിലായിരിക്കും യോനിയില്‍ നിന്നും ലിംഗം തിരികെ വരിക. എന്നിട്ടും സാധ്യമെങ്കില്‍ പ്രഭാതഭക്ഷണമായി അതിനെ യോനി ഭക്ഷിച്ചില്ലെങ്കില്‍ അതില്‍ ലിംഗത്തെ സൂക്ഷിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.



എനിക്കും എന്റെ ഗേള്‍ഫ്രണ്ടിനും 22 വയസാണ്. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ഞാനും അവളും ആദ്യമായി സെക്‌സ് ചെയ്തിരുന്നു. എന്നാല്‍ അവള്‍ക്കന്ന് രക്തം വന്നിരുന്നില്ല. അവള്‍ കന്യകയാണോ എന്ന് എനിക്കെങ്ങനെ അറിയാനാവും? എന്നെ സഹായിക്കു. ഞാന്‍ ആകെ കണ്‍ഫ്യൂഷനിലാണ്.

സുഹൃത്തേ, ഈ രീതിയിലാണോ ഒരു പെണ്‍കുട്ടിയെ പ്രണയിക്കേണ്ടത്? താങ്കള്‍ ഒരു സംശയരോഗിയാണ്. സ്ത്രീകളുടെ കന്യാചര്‍മം മുറിയുന്നതിന് നിരവധി കാരണങ്ങളുണ്ടാകാമെന്ന് താങ്കള്‍ കേട്ടിട്ടുപോലുമില്ല? സ്‌പോര്‍ട്‌സ് പോലെ…

അവസാനത്തെ സെമെസ്റ്റര്‍ പരീക്ഷയില്‍ ഞാന്‍ ഒരു വിഷയത്തിന് തോറ്റു. എന്റെ രക്ഷകര്‍ത്താക്കള്‍ ആകെ പരിഭ്രമിച്ച് എന്നെ ഒരു ജ്യോതിഷിയുടെ അടുത്തെത്തിച്ചു. അയാള്‍ എന്നോട് പാന്റ്‌സ് ഊരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് പറഞ്ഞു, സ്വയംഭോഗത്തിനുശേഷമുള്ള ഓരോ സ്ഖലനവും 100 എം.എല്‍ രക്തത്തിന് തുല്യമാണ്. അത് നഷ്ടപ്പെടുന്നതാണ് എന്റെ ക്ഷീണത്തിനു കാരണം ഇത് സത്യമാണോ?  ഞാന്‍ സ്വയംഭോഗം നിര്‍ത്തണോ? എന്റെ ഗേള്‍ഫ്രണ്ടിനെ ഉപേക്ഷിക്കണോ? അയാള്‍ക്കുമുന്നില്‍ ലിംഗം കാണിച്ചതിന്റെ ലജ്ജയുണ്ട്. ദയവായി സഹായിക്കുമോ?

ആ ജ്യോതിഷി കള്ളനാണ്. ലൈംഗിക വിഷയത്തില്‍ അയാള്‍ ജ്ഞാനിയല്ല, മറിച്ച് തികച്ചും അജ്ഞാനിയാണ്. സ്വയംഭോഗം തീര്‍ത്തും സ്വാഭാവികമാണ്. നിന്റെ രക്ഷകര്‍ത്താക്കളോട് ആ ഫ്രോഡിനെ വീണ്ടും കാണരുതെന്ന് പറയണം. അക്കാദമികവിഷയങ്ങളില്‍ പരാജയപ്പെടുന്നതൊക്കെ സ്വാഭാവികമാണ്. പഠനകാര്യങ്ങളില്‍ കോളേജിലെ കൗണ്‍സിലറെ കാണാന്‍ പറയൂ.

ഞാന്‍ 30 വയസുള്ള പുരുഷനാണ്. ലിംഗത്തെ നീട്ടാനും വണ്ണം വെപ്പിക്കാനും നീണ്ടുനില്‍ക്കുന്നതാക്കാനും ഒക്കെയുള്ള ആയുര്‍വേദ മരുന്ന് ഉണ്ടെന്ന് ഒരു പത്രപരസ്യം കണ്ടിരുന്നു. അത് സാധ്യമാണോ? കഴിഞ്ഞ മാസം പത്തുതവണയെങ്കിലും ഞാനും എന്റെ ഗേള്‍ഫ്രണ്ടും സെക്‌സ് ചെയ്തിട്ടുണ്ട്. പക്ഷെ ശ്രീഘ്രസ്ഖലനം കാരണം എനിക്ക് സംതൃപ്തി ലഭിച്ചിട്ടില്ല. എനിക്കെങ്ങനെ എന്റെ ലിംഗം വലിപ്പം കൂട്ടാന്‍ സാധിക്കും?

ആ പത്രം താങ്കളെ പോലുള്ള വിഡ്ഢികളെ കാത്തിരിക്കുകയാണ്. അവരുടെ ഒരവകാശവാദവും ശരിയല്ല. സാധ്യമല്ലാത്ത വിലിപ്പവര്‍ദ്ധനവില്‍ ശ്രദ്ധിക്കാതെ പ്രണയം വളര്‍ത്താനുള്ള കലയഭ്യസിക്കൂ.

ഉറങ്ങുന്ന സമയത്ത് ലിംഗം യോനിയില്‍ സൂക്ഷിക്കുന്നത് നല്ലതാണോ?

സാധാരണഗതിയില്‍ കുഴഞ്ഞ അവസ്ഥയിലായിരിക്കും യോനിയില്‍ നിന്നും ലിംഗം തിരികെ വരിക. എന്നിട്ടും സാധ്യമെങ്കില്‍ പ്രഭാതഭക്ഷണമായി അതിനെ യോനി ഭക്ഷിച്ചില്ലെങ്കില്‍ അതില്‍ ലിംഗത്തെ സൂക്ഷിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.

കടപ്പാട്: ക്വാര്‍ട്‌സ്, ബി.ബി.സി

Related Post:


കൂടുതല്‍ വായനയ്ക്ക്‌ :

നൂറ് വര്‍ഷത്തെ ഇന്ത്യന്‍ സൗന്ദര്യം രണ്ടു മിനിറ്റ് വീഡിയോയില്‍ (29th May 2015)
ഇന്ത്യയില്‍ ഏറ്റവുമധികം സ്ത്രീകള്‍ മരിക്കുന്നത് സ്തനാര്‍ബുദം കാരണം (29th May 2015)
യുവാക്കള്‍ക്കുവേണ്ടി ഒരു പോസ്റ്റ്: കഷണ്ടിയെ എങ്ങനെ പ്രതിരോധിക്കാം! (26th March 2015)
ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാന്‍ ഇന്ത്യയിലെ മനോഹരമായ 10 സ്ഥലങ്ങള്‍ (19th March 2015)
നമ്മളെല്ലാവരും ക്ലാസ്‌റൂമില്‍ ചെയ്തിട്ടുള്ള 10 കാര്യങ്ങള്‍ (21st February 2015)
മനുഷ്യന് ജീവിക്കാന്‍ ഇത്രയും ചെലവോ? ലോക രാജ്യങ്ങളിലെ ജീവിത ചെലവുകള്‍ ഈ അപൂര്‍വ്വ ചിത്രീകരണങ്ങള്‍ (18th February 2015)

Latest Stories

We use cookies to give you the best possible experience. Learn more