ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ആഥിതേയരായ ഖത്തര്‍, ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ലോകകപ്പ് സംഘാടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഖത്തറിന് മത്സരത്തില്‍ പക്ഷേ തിളങ്ങാനായില്ല.
ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്ത് ഫെലിക്‌സ് സാഞ്ചസ് തുടരില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഈ മാസത്തോടെ അവസാനിച്ച സ്പാനിഷ് പരിശീലകന്റെ കരാര്‍ പുതുക്കാന്‍ ഖത്തര്‍ ഫുട്‌ബോള്‍ തയ്യാറായില്ല.
ബാഴ്‌സലോണ യൂത്ത് ടീം പരിശീലകനായി കരിയര്‍ തുടങ്ങിയ സാഞ്ചസ് 2006 മുതല്‍ ഖത്തറിലാണ് പരിശീലിപ്പിക്കുന്നത്. ആസ്പയര്‍ അക്കാദമിയില്‍ പ്രവര്‍ത്തനമാരംഭിച്ച സാഞ്ചസ് 2013ലാണ് ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലകനായെത്തുന്നത്.
‘ഖത്തറും അവിടുത്തെ ജനങ്ങളും ഫുട്‌ബോളും എപ്പോഴും എന്റെ മനസിലുണ്ടാകും. ഇപ്പോള്‍ മറ്റൊരാള്‍ക്ക് ടീമിന്റെ പരിശീലന ചുമതല കൈമാറാനുള്ള സമയമാണെന്ന് ഞാന്‍ മനസിലാക്കുന്നു,’ സാഞ്ചസ് പറഞ്ഞു.
അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകളെ പരിശീലിപ്പിച്ച സാഞ്ചസ് 2017ലാണ് സീനിയര്‍ ടീം ദൗത്യം ഏറ്റെടുത്തത്. 2019 ഏഷ്യാ കപ്പില്‍ ഖത്തറിനെ ജേതാക്കളാക്കിയതാണ് സാഞ്ചസിന്റെ ശ്രദ്ധേയ നേട്ടം.
സാഞ്ചസിന്റെ കീഴിലായിരുന്നു ആതിഥേയരായ ഖത്തര്‍ ലോകകപ്പ് കളിച്ചത്.
Content Highlights: The Qatar Football Association has announced that it will not be extending the contract of Felix Sanchez