| Wednesday, 12th August 2020, 3:17 pm

'വിദ്യാഭ്യാസം നേടുവാന്‍ പ്രയാസപ്പെടരുത്'; ഒന്നര ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: പഞ്ചാബില്‍ ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ ബുധനാഴ്ച തുടക്കമിട്ടു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തതിനാല്‍ പഠനം മുടങ്ങുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

ഈ കൊറോണ കാലത്ത് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ കേള്‍ക്കുന്നതിനായി വലിയ പ്രയാസം നേരിടുന്നുണ്ട്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മനസിലാക്കുന്നതിനോടൊപ്പം വെബില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

1.78 ലക്ഷം പേര്‍ക്കാണ് ഫോണുകള്‍ നല്‍കുന്നത്. സംസ്ഥാനത്തെ 26 വ്യത്യസ്ത സ്ഥലങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍വെച്ചാണ് ഫോണ്‍ വിതരണം ആരംഭിക്കുന്നത്.

എല്ലാ നഗരങ്ങളില്‍ നിന്നും 15 വിദ്യാര്‍ത്ഥികളെ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more