അമൃത്സര്‍: പഞ്ചാബില്‍ ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ ബുധനാഴ്ച തുടക്കമിട്ടു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തതിനാല്‍ പഠനം മുടങ്ങുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
ഈ കൊറോണ കാലത്ത് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ കേള്‍ക്കുന്നതിനായി വലിയ പ്രയാസം നേരിടുന്നുണ്ട്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മനസിലാക്കുന്നതിനോടൊപ്പം വെബില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.
എല്ലാ നഗരങ്ങളില്‍ നിന്നും 15 വിദ്യാര്‍ത്ഥികളെ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ്.