മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ദി പ്രീസ്റ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബേബി മോണിക്ക ചെയ്ത അമേയ ഗബ്രിയേല. അമേയയുടെ പേടിപ്പിക്കുന്ന നോട്ടവും കാര്‍ക്കശ്യവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കൈതി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബേബി മോണിക്ക സിനിമയിലെത്തുന്നത്.
പ്രീസ്റ്റില്‍ മമ്മൂട്ടിയുമൊത്തുള്ള കോമ്പിനേഷന്‍ സീനുകളിലെ ബേബി മോണിക്കയുടെ അനായാസ പെര്‍ഫോമന്‍സും പലരും എടുത്തുപറഞ്ഞിരുന്നു. ഇപ്പോള്‍ പ്രീസ്റ്റിലെ മമ്മൂട്ടിയുമൊത്തമുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബേബി മോണിക്ക. പ്രീസ്റ്റ് റിലീസിന് ശേഷം അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ചേര്‍ന്ന് നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു ബേബി മോണിക്ക അനുഭവങ്ങള്‍ പങ്കുവെച്ചത്.
‘ഞാന്‍ വലിയ സന്തോഷത്തിലാണ്. മമ്മൂട്ടി അങ്കിളിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് എനിക്ക് കിട്ടിയ സമ്മാനമാണ്. ആദ്യം എല്ലാവരും പറഞ്ഞത് മമ്മൂട്ടി അങ്കിള്‍ വലിയ സ്ട്രിക്ടാണെന്നാണ്.
തമിഴില്‍ ഞാന്‍ അഭിനയിച്ച ശേഷം ആ സിനിമയുടെ സംവിധായകന്‍ പറഞ്ഞത് ഞാന്‍ ഒറ്റ ടേക്കില്‍ ഒക്കെ ആക്കു്ന്ന ആളാണെന്നാണ്. എനിക്കും അങ്ങനെയാണ് ഇഷ്ടം. രണ്ടാമത്തെ ടേക്ക് പോയാല്‍ എനിക്കും കുറച്ച് സങ്കടമാകും.
അപ്പോള്‍ ഞാന്‍ വീണ്ടും ടേക്ക് പോയാല്‍ മമ്മൂട്ടി അങ്കിള്‍ എന്ത് പറയും എന്ന് ആലോചിച്ച് എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. അദ്ദേഹം ലെജന്ററി ആക്ടറല്ലേ. പക്ഷെ മമ്മൂട്ടി അങ്കിള്‍ വളരെ സ്വീറ്റായിരുന്നു. അദ്ദേഹം സ്ട്രിക്ടാണെന്ന് തന്നെയാണ് എല്ലാവരും പറയാറുള്ളത്. എന്നാല്‍ മമ്മൂട്ടി അങ്കിള്‍ അങ്ങനെയൊന്നുമല്ല,’ ബേബി മോണിക്ക പറഞ്ഞു.
ബേബി മോണിക്ക സംസാരിച്ചത് കഴിഞ്ഞതും മമ്മൂട്ടി രസകരമായ മറുപടിയും നല്‍കി. ‘എല്ലാവരും കേട്ടല്ലോ’ എന്നായിരുന്നു അ്‌ദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചത്.
മലയാളവും തമിഴും ഇംഗ്ലിഷും കലര്‍ത്തിയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മോണിക്ക സംസാരിച്ചത്. ഷൂട്ടിംഗ് സമയത്ത് മോണിക്ക ഇത്രയും മലയാളം പറയാറില്ലായിരുന്നെന്നും ചിത്രീകരണത്തിനിടിയിലും പിന്നീട് തനിച്ചും പഠിച്ചെടുത്തതാണെന്നും മമ്മൂട്ടി പറഞ്ഞു. മോണിക്കയോടൊപ്പം നടന്ന് പ്രീസ്റ്റില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നിഖില വിമല്‍ തമിഴ് പഠിച്ചെടുത്തെന്നും മമ്മൂട്ടി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക