Daily News
അമേരിക്കയില്‍ കഞ്ചാവ് നിയമ വിധേയം; വില കുത്തനെ ഇടിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 May 18, 12:13 pm
Monday, 18th May 2015, 5:43 pm

MARIJUANAവാഷിങ്ടണ്‍: ലഹരി ആസ്വാദനത്തിനായുള്ള കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കിയ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കഞ്ചാവിന്റെ വില കുത്തനെ ഇടിഞ്ഞു. കഞ്ചാവ് നിയമ വിധേയമാക്കിയ വാഷിങ്ടണ്‍, ഓറീഗണ്‍, കൊളറാഡോ, അലാസ്‌ക എന്നിവിടങ്ങളില്‍ ഗുണമേന്മയുള്ള ഒരു ഔണ്‍സ് കഞ്ചാവിന് ഒരുമാസത്തേക്ക് ശരാശരി 300 ഡോളറിന് താഴെയാണ് ചെലവ് വില വരുന്നത്.

അതേസമയം ദേശീയ ശരാശരി 324 ഡോളറാണ്. ഈ വിലകള്‍ പുറത്ത് വിട്ടത് പ്രൈസ്ഓഫ് വീഡ് ഡോട്ട് കോം ആണ്. ജനങ്ങളോട് അവരുടെ നാട്ടില്‍ കഞ്ചാവിനുള്ള വിലയെത്രയെന്ന് അറിയിക്കാന്‍ പ്രൈസ്ഓഫ് വീഡ് ഡോട്ട് കോം ആവശ്യപ്പെടുകയായിരുന്നു  .

കൊളറാഡോയില്‍ 21 വയസ്സിന് മുകളിലുള്ള ആര്‍ക്കും നിയമ ഭീഷണികളില്ലാതെ ലഹരിക്ക് വേണ്ടി ഒരു ഔണ്‍സ് കഞ്ചാവ് കയ്യില്‍ വെക്കാനോ വില്‍പ്പന നടത്തി അതിലൂടെ ലാഭമുണ്ടാക്കാനോ സാധിക്കും. ഇവിടെ ഒരു ഔണ്‍സിന് വില 240 ഡോളറാണ്.

അതിനേക്കാള്‍ വിലക്കുറവിലാണ് ഓറീഗണില്‍ കഞ്ചാവ് ലഭ്യമാകുന്നത്, 204 ഡോളര്‍. കൊളറാഡോയില്‍ കഞ്ചാവ് നിയമ വിധേയമാക്കി ഒരു വര്‍ഷത്തിനു ശേഷം 2015 ജനുവരിയിലാണ്  ഒറീഗണില്‍ ലഹരി ആവശ്യത്തിനുള്ള കഞ്ചാവ് ഉപയോഗം നിയമവിധേമാക്കിയത്.

കൊളറാഡോയാണ് കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ സംസ്ഥാനം. കഞ്ചാവ് നിയമ വിധേയമാക്കുന്നതിന് മുമ്പത്തേതിനേക്കാള്‍ യാതൊരു മാറ്റവും അതിനുശേഷവും ഉണ്ടായിട്ടില്ലെന്ന് പോലീസ് ഓഫീസര്‍ അടക്കമുള്ള അനുഭവസ്ഥര്‍ പറയുന്നു. ഇവിടെ കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ച്ചിലാണ് വാഷിങ്ടണ്‍ ഡി.സിയില്‍ ലഹരിയാസ്വാദനത്തിനുള്ള കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയത്. എന്നാല്‍ ഇവിടെ അതിന്റെ വില്‍പന ഇപ്പോഴും നിയമവിരുദ്ധമായതിനാല്‍ വിലയിപ്പോഴും കൂടുതലാണ്. ഔണ്‍സിന് 346 ഡോളറാണ് ഇവിടെ വില..

എന്നാല്‍ അത് നോര്‍ത്ത് ദക്കോത്തയേക്കാള്‍ കുറവാണ്. ഇവിടെ ഒരു ഔണ്‍സിന് വില 387 ഡോളറാണ്. എന്നാല്‍ അതിന്റെ പകുതിയോളം കയ്യില്‍ വെച്ചാല്‍ മതി ഇവിടെ ഒരുമാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.  കാരണം ഞ്ചാവിന്റെ ഉപയോഗം ഇവിടെ ഇപ്പോഴും ശിക്ഷാര്‍ഹമാണ്.

കൂടുതല്‍ വായനയ്ക്ക്‌

ബോബ് മാര്‍ലി: പുതിയ കാലത്തെ സ്വാതന്ത്ര്യബോധവും ചരിത്രനിഷേധവും (28.02.2014)

കൊളോറാഡോയില്‍ ഇനിമുതല്‍ കഞ്ചാവ് നിയമവിധേയം (3.01.2014)

കഞ്ചാവ് ടീഷര്‍ട്ടും ലോ വെയ്‌സ്റ്റ് പാന്റ്‌സുമണിഞ്ഞൊരു സമരം? (3.03.2014)

സിഗരറ്റിനേക്കാള്‍ നല്ലത് കഞ്ചാവ് തന്നെ (16.01.2012)

കൊക്കെയിന്‍ കേസും പോലീസ് ഭാഷ്യവും മാധ്യമ വസ്ത്രാക്ഷേപങ്ങളും (7.02.2015)