| Monday, 6th June 2022, 11:52 am

ഗോള്‍ഡ്; കളര്‍ഫുള്‍ പോസ്റ്ററുമായി അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗോള്‍ഡിന്റെ പോസ്റ്റര്‍ പുറത്ത്. സിനിമയിലെ കഥാപാത്രങ്ങളെയല്ലാം ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്ററാണ് അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നയന്‍താരയും പൃഥ്വിരാജുമാണ് പോസ്റ്ററിന്റെ നടുക്കുള്ളത്.

മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു തുടങ്ങിയ നിരവധി താരങ്ങളെ പോസ്റ്ററില്‍ കാണാം.

ഗോള്‍ഡ് ഒരു പുതുമയും ഇല്ലാത്ത ചിത്രമാണെന്നും യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ഈ വഴി വരരുതെന്നും സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നേരത്തെ പറഞ്ഞിരുന്നു.

പ്രേമം കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ ഗോള്‍ഡുമായി എത്തുന്നത്. പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

കടുവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം. ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ജൂണ്‍ 30നാണ് റിലീസ് ചെയ്യുന്നത്. എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ഷാരൂഖ് ഖാന്‍ നായകനാവുന്ന ജവാനാണ് നയന്‍താരയുടെ പുതിയ ചിത്രം. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥ ആയിട്ടാണ് നയന്‍താര എത്തുന്നത്.

Content Highlight: The poster of the movie ‘Gold’ directed by Alphonse Puthur with Prithviraj and Nayanthara in the lead roles is out

Latest Stories

We use cookies to give you the best possible experience. Learn more