| Friday, 4th August 2023, 3:46 pm

കോലാര്‍ ഖനിയിലെ പോരാളി; മാളവികക്ക് തങ്കലാന്‍ ടീമിന്റെ പിറന്നാള്‍ സമ്മാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാ രഞ്ജിത്ത് ചിത്രം തങ്കലാനിലെ മാളവിക മോഹനന്റെ ലുക്ക് പുറത്ത്. മാളവികയുടെ ജന്മദിനമായ വെള്ളിയാഴ്ച താരത്തിന് പറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. പുരാതന ഗോത്ര വര്‍ഗത്തിലെ സ്ത്രീകളോട് സമാനമായ രൂപത്തിലാണ് മാളവിക പോസ്റ്ററില്‍ കാണപ്പെട്ടിരിക്കുന്നത്.

തങ്കലാന്‍ തനിക്ക് ലഭിച്ച മികച്ച സിനിമയാണെന്നാണ് ഒരു അഭിമുഖത്തില്‍ മാളവിക പറഞ്ഞിരുന്നത്. ‘കൂടുതല്‍ ബോള്‍ഡാവണം, സ്ട്രോങ്ങാവണം, ധൈര്യമുണ്ടാവണം പോരാളിയാവണം. അയ്യോ എനിക്ക് പറ്റുന്നില്ല എന്നൊരു അവസ്ഥയായിരുന്നു ആദ്യം. സംവിധായകന്‍ എന്നെ ഫോഴ്സ് ചെയ്തില്ല. എന്നാല്‍ ഈ കഥാപാത്രത്തോട് നീതി പുലര്‍ത്തണമെന്ന് എനിക്കുണ്ടായിരുന്നു. സീന്‍ കാണുമ്പോള്‍ എനിക്ക് കഥാപാത്രത്തെ നഷ്ടപ്പെട്ടതായി തോന്നരുത്.

തങ്കലാന്‍ വിക്രം സാറിന്റെ മൂവിയാണ്. അദ്ദേഹം വളരെ മികച്ച അഭിനേതാവാണ്. എനിക്ക് കിട്ടിയ റോളും വളരെ മികച്ചതാണ്. പാ രഞ്ജിത്ത് ഒരു ഫന്റാസ്റ്റിക് ഡയറക്ടറാണ്. 20 വര്‍ഷം കഴിഞ്ഞ് ഞാന്‍ തിരിഞ്ഞു നോക്കിയാലും ഈ സിനിമ ചെയ്തതില്‍ എനിക്ക് കുറ്റബോധം തോന്നില്ല. കാരണം ഇതൊരു മികച്ച കഥാപാത്രമാണ്.

‘നച്ചത്തിരം നഗര്‍കിറത്’ എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. വിക്രമാണ് ചിത്രത്തില്‍ നായകനാവുന്നത്. തങ്കലാനായി വിക്രം നടത്തിയ മേക്കോവറും ചിത്രീകരണ വേളയിലെ ദൃശ്യങ്ങളും നേരത്തെ വൈറലായിരുന്നു.

കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള ഒരു പീരിയോഡിക് ആക്ഷന്‍ ഡ്രാമ ചിത്രമാണിത്. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: The poster of Malavika Mohanan from Thangalaan on her birthday

We use cookies to give you the best possible experience. Learn more