| Saturday, 30th July 2022, 7:35 pm

ബഷീറിന്റെ ഭാര്‍ഗവിയായി റിമ; പഴമയുടെ പുതുമയുമായി നീലവെളിച്ചം പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിക് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന നീലവെളിച്ചത്തിലെ ഭാര്‍ഗവിയുടെ പോസ്റ്റര്‍ പുറത്ത്. പാവാടയും ബ്ലൗസും ധരിച്ച് 80കളിലെ മലയാള സിനിമയിലെ പാട്ടിലെ നായികമാരെ പോലെയാണ് റിമ പോസ്റ്ററില്‍ പോസ് ചെയ്തിരിക്കുന്നത്. പഴയ പാട്ടുകളിലേതു പോലെയുള്ള സെറ്റും പശ്ചാത്തലമായി കാണാം.

നേരത്തെ ടൊവിനോയുടെ പോസ്റ്ററും പുറത്ത് വന്നിരുന്നു. വെളിച്ചമില്ലാത്ത ഭാര്‍ഗവിനിലയത്തിലേക്ക് എത്തുന്ന യുവ നോവലിസ്റ്റായ ടൊവിനോയെ ആണ് പോസ്റ്ററില്‍ കാണുന്നത്. വാതിലിന് മുകളില്‍ നീലവെളിച്ചവും കാണാം.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവീനിലയം എന്ന തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം.

തലശ്ശേരിയില്‍ ചിത്രീകരണം തുടരുന്ന നീലവെളിച്ചം ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗവീനിലയത്തിന്റെ പുനഃരാവിഷ്‌കാരമാണ് നീലവെളിച്ചം.

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് സംഗീതം നല്‍കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്. മായാനദി, വൈറസ്, നാരദന്‍ എന്നി ചിത്രങ്ങള്‍ക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് നീലവെളിച്ചം. പി.ആര്‍.ഒ. – എ.എസ്. ദിനേശ്.

Content Highlight: The poster of Bhargavi in ​​neelavelicham movie directed by Ashiq Abu is out

We use cookies to give you the best possible experience. Learn more