| Friday, 19th May 2023, 10:56 am

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം? സൂചന നല്‍കി ദിലീഷ് പോത്തനും ഫഹദും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘The Fan**** Watch this space for more updates on Bhavana studios you tube channel’ എന്നെഴുതിയ പോസ്റ്ററാണ് ദിലീഷും ഫഹദും പങ്കുവെച്ചിരിക്കുന്നത്. സ്റ്റേ ട്യൂണ്‍ഡ് എന്നും ഇതിനൊപ്പം കുറിച്ചിട്ടുണ്ട്. ഇതോടെ ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം വരുന്നുണ്ടോയെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

പ്രൊഡക്ഷന്‍ ക്വാളിറ്റിയിലും മേക്കിങ്ങിലും കണ്ടന്റിലും മുന്നില്‍ നില്‍ക്കുന്ന ഭാവന സ്റ്റുഡിയോസിന്റെ ഓരോ സിനിമയും മിനിമം ഗ്യാരന്റി ഉറപ്പ് നല്‍കുന്നതിനാല്‍ കമ്പനിയുടെ ഓരോ അപ്‌ഡേറ്റ്‌സും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുള്ളത്.

ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസില്‍ നിന്നും ആദ്യമായി പുറത്ത് വന്ന ചിത്രം കുമ്പളങ്ങി നൈറ്റ്‌സായിരുന്നു. ഇതിന് ശേഷം വന്ന ജോജിയും പാല്‍തു ജാന്‍വറും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.

തങ്കമാണ് ഒടുവില്‍ പുറത്ത് വന്ന ഭാവന സ്റ്റുഡിയോസിന്റെ ചിത്രം. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സഹീദ് അറാഫത്താണ് സംവിധാനം ചെയ്തത്. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, കൊച്ചുപ്രേമന്‍, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, ഇന്ദിര പ്രസാദ് തുടങ്ങിയവരാണ് തങ്കത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

Content Highlight: The post shared by Dileesh Pothan and Fahad Fazil on Facebook is gaining attention

We use cookies to give you the best possible experience. Learn more