പൊന്നാനിയിലെ പ്രകടനവും സി.പി.ഐ.എം. അന്വേഷിക്കും
Kerala News
പൊന്നാനിയിലെ പ്രകടനവും സി.പി.ഐ.എം. അന്വേഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th July 2021, 12:29 am

പൊന്നാനി: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിനെക്കുറിച്ച് സി.പി.ഐ.എം. അന്വേഷണം. സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റിയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ന്‍ രണ്ടുതവണ പ്രതിനിധീകരിച്ച പൊന്നാനിയില്‍ ടി.എം.സിദ്ദിഖിന് പകരം പി. നന്ദകുമാറിനെ പാര്‍ട്ടി ജില്ലാ നേതൃത്വം സ്ഥാനാര്‍ഥിയായി തീരുമാനിച്ചതിനെതിരെയായിരുന്നു പ്രതിഷേധം നടന്നത്.

ജനങ്ങള്‍ പാര്‍ട്ടിക്കെതിരെ തെരുവിലിറങ്ങിയ കാരണവും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും കമ്മീഷന്‍ പരിശോധിക്കും.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരാണ് സിദ്ദിഖിന്റെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി തെരുവിലിറങ്ങിയത്. എന്നാല്‍ ഇതിനെ തള്ളി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സി.പി.ഐ.എം. ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍.

അതേസമയം, അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ മുന്‍ മന്ത്രിയും സി.പി.ഐ.എം. നേതാവുമായ ജി. സുധാകരനെതിരെയും പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കെ.ജെ. തോമസും എളമരം കരീമും ഉള്‍പ്പെട്ട രണ്ടംഗ കമ്മീഷനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

സി.പി.ഐ.എം. സംസ്ഥാന സമിതിയില്‍ ജി. സുധാകരനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  The Ponnani Protest was in assembly election by the CPI (M) Will be investigated