| Monday, 7th December 2020, 12:14 pm

ബാബരി മസ്ജിദിനെക്കുറിച്ചും ഗുജറാത്തിനെക്കുറിച്ചും കവിത; മാധ്യമപ്രവര്‍ത്തകന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബരി മസ്ജിദിനെപ്പറ്റി കവിത അപ്‌ലോഡ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സലില്‍ തൃപാഠിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു.

സലില്‍ തന്റെ അമ്മയ്ക്ക് വേണ്ടിയാണ് ബാബരി മസ്ജിദിനെക്കുറിച്ചും ഗുജറാത്തിനെക്കുറിച്ചുമുള്ള കവിത എഴുതിയത്. ഈ കവിതയാണ് അദ്ദേഹം ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തത്.

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപത്തിയെട്ടാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിനാണ് അദ്ദേഹം കവിത അപ്‌ലോഡ് ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്യപ്പെടുന്നത്.

2009 ല്‍ സലില്‍ തൃപാഠി പബ്ലിഷ് ചെയ്ത ‘Offence: The Hindu Case’ എന്ന പുസ്തകത്തിലെ My Mother’s Fault’ എന്ന കവിത ചൊല്ലുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തത്. ഇത് വിദ്വേഷം ഉളവാക്കുന്നതാണ് എന്ന് രേഖപ്പെടുത്തിയാണ് അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more