ഫലസ്തീനില്‍ മനുഷ്യക്കുരുതിനടക്കുന്ന ഈ വേളയില്‍ ഫലസ്തീനിലെ മനുഷ്യര്‍ക്കായി ജീവന്‍ ബലിയര്‍പ്പിച്ച റേച്ചല്‍ കോറിയെ ഓര്‍ത്തുകൊണ്ട് ഒരജ്ഞാതന്‍ എഴുതിയ കവിത ഞങ്ങള്‍ പുനപ്രസിദ്ധീകരിക്കുന്നു. സെപ്റ്റംബര്‍ 4ന് ഡൂള്‍ന്യൂസില്‍പ്രസിദ്ധീകരിച്ചതാണ് ഈ കവിത.
മൊഴിമാറ്റം/ഷഫീക്ക് എച്ച്
ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് ആ വാര്‍ത്ത ലോകത്തിലേയ്ക്ക് പടര്‍ന്നത്.ഹൈഫ ജില്ലാ കോടതിയുടെ വിധിയായിരുന്നു അത്. റേച്ചല്‍ മരിച്ചത് ആക്‌സിഡന്റലായിട്ടായിരുന്നുവത്രേ.. സയണിസ്റ്റ് പട്ടാളത്തിന് ഒരു മനുഷ്യ സ്‌നേഹിയെ കൊല്ലാനാവില്ല എന്നായിരിക്കാം കോടതിയുടെ കണ്ടെത്തല്‍.. ലക്ഷോപലക്ഷം ജൂതരെ കൊന്നൊടുക്കിയ ഹിറ്റ്‌ലര്‍ക്ക് ലോകസമാധാനത്തിനുള്ള സമ്മാനം ഇവര്‍ നല്‍കിയാലും അത്ഭുതപ്പെടാനില്ല.
ഭരണകൂടം അങ്ങനെയാണ്. ജനാധിപത്യ ഭരണകൂടമോ ഏകാധിപത്യ ഭരണകൂടമോ ആവട്ടെ. “അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള പ്രൊവിഷനില്ലാത്ത ഒരു ജനാധിപത്യ ഭരണഘടനയും ലോകത്തിലില്ല” എന്ന് ഒരിക്കല്‍ ലെനിന്‍ “നിക്ഷപക്ഷ”ജനാധിപത്യ വാദികളെ കളിയാക്കുന്നുണ്ട്. അതു തന്നെയാണ് യാഥാര്‍ത്ഥ്യവും. അതുതന്നെയാണ് നിഷ്പക്ഷവാദികളെന്നഹങ്കരിക്കുന്ന നമ്മളും ചെയ്യുന്നത്. നിക്ഷപക്ഷതയെന്നു പറഞ്ഞ് അനീതിക്ക് പച്ചപരവതാനി വിതയ്ക്കാന്‍ നമുക്ക് മടിയില്ല എന്നത് ചരിത്രം. നമ്മുടെ ഈ കപട “നിഷ്പക്ഷ” ബോധത്തിന്റെ രാഷട്രീയം ഇനിയും അപനിര്‍നിക്കപ്പെട്ടില്ലെങ്കില്‍ മുറിഞ്ഞുവീഴുക മനുഷ്യത്വത്തിന്റെ വേരുകളാവും എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് റേച്ചല്‍ കോറിയെന്ന, മനുഷ്യത്വത്തിനു വേണ്ടി അര്‍പ്പിക്കപ്പെട്ട ആ രക്തത്തിന്, ഒരജ്ഞാതന്റെ ഈ കവിത സമര്‍പ്പിക്കട്ടെ.. ഭാഷാ ഭംഗികൊണ്ടല്ല ഈ കവിത വാഴ്ത്തപ്പെടേണ്ടത്. മറിച്ച് ഇതില്‍ ഉള്ളടങ്ങിയിട്ടുള്ള നീതിയുടെ വാള്‍മുനകൊണ്ടാണ്.
ഞാന്‍ റേച്ചല്‍ കോറിയെ കൊന്നു..
ഞാനൊരിക്കലും
അവളെ കുറിച്ച് കേട്ടിട്ടുപോലുമില്ല.
എന്നാല്‍ ഞാന്‍
നികുതി അടയ്ക്കുന്നുണ്ട്..
അതുകൊണ്ട് ഞാന്‍
റേച്ചല്‍ കോറിയെ കൊന്നു.
ഞാനാണ് ബുള്‍ഡോസര്‍ നിര്‍മിച്ചത്.
അതിന്റെ ഡ്രൈവറിന്
പരിശീലനം നല്‍കിയത്.
അവളുടെ ജീവനെടുക്കാന്‍
ആജ്ഞ നല്‍കിയത്.
അപ്പോള്‍ ഞാനല്ലേ
റേച്ചലിനെ കൊന്നത്.
റേച്ചല്‍ എന്താണെന്ന്
പറഞ്ഞിരുന്നതെന്ന്
ഞാന്‍ വായിച്ചിട്ടില്ല.
അറിഞ്ഞിട്ടുപോലുമില്ല.
പകരം
എന്റെ കൂട്ടുകാരുമൊത്ത്
ഞാന്‍ കളി കാണുകയായിരുന്നു..
അവരോടൊപ്പം കള്ളു കുടിച്ചു..
അതുകൊണ്ട്
ഞാനാണ് റേച്ചലിനെ കൊന്നത്.
ഞായറാഴ്ചകളില്‍
ഞാന്‍ പള്ളിയില്‍ പോയി.
വെള്ളിയാഴ്ച്ചകളില്‍
പ്രാര്‍ത്ഥനകളില്‍ മുഴുകി.
ശാബത്ത് ഹോളി ആഘോഷിച്ചു.
എന്റെ സമുദായത്തിന്
എന്താണ് പറ്റിയതെന്ന
വേദനിക്കുന്ന ചോദ്യങ്ങള്‍
എന്നെ അലട്ടിയില്ല.
അതുകൊണ്ട് ഞാനാണ്
റേച്ചല്‍ കോറിയെ കൊന്നത്.
സന്ധി സംഭാഷണങ്ങളിലായിരുന്നു
ഞാന്‍.
ഇരുവശവും കേട്ടു.
എന്റെ പൂര്‍വികര്‍
ചെയ്തിരുന്നതുപോലെ
ഇരു ഭാഗത്തിനും
തുല്യ പ്രാധാന്യം നല്‍കി.
ജാപ്പനീസിനും എയ്‌നുവിനും
റോമാക്കാര്‍ക്കും ഗൗളുകള്‍ക്കും
യൂറോപ്യന്‍മാര്‍ക്കും ചോക്തോകള്‍ക്കും
വെള്ളക്കാര്‍ക്കും കറുത്തവര്‍ക്കും
നാസികള്‍ക്കും ജൂതന്‍മാര്‍ക്കും
ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും
അവര്‍ തുല്യ പ്രാധാന്യമാണല്ലോ
നല്‍കിയിരുന്നത്.
അതുകൊണ്ട് ഞാനാണ്
റേച്ചലിനെ കൊന്നത്.
പത്രങ്ങള്‍ക്കും
തിരഞ്ഞെടുക്കപ്പെട്ട ഉദ്യാഗസ്ഥര്‍ക്കും
ഞാന്‍ കത്തുകളെഴുതി.
അവരുടെ മന്ദിരങ്ങള്‍ക്കു മുന്നില്‍
പ്രകടനങ്ങള്‍ നടത്തി.
പീഡിതര്‍ക്ക് സഹായ ഹസ്തം നല്‍കി.
അഹിംസയെ പിന്താങ്ങി.
ഞാന്‍ ബഹിഷ്‌ക്കരണം നടത്തി.
വസ്തവത്തില്‍ അതിലൂടെ
തടസ്സങ്ങള്‍ നീക്കിക്കൊടുത്തു..
അനുമതി നല്‍കി..
അങ്ങനെ ഞാന്‍
റേച്ചല്‍ കോറിയെ കൊന്നു..
ഫ്രീഡം മാര്‍ച്ചുകളില്‍
പങ്കെടുത്തും
കപ്പല്‍ യാത്രകളെ
അനുഗമിച്ചും
ഞാന്‍ ഗാസയിലേയ്ക്ക് സഞ്ചരിച്ചു..
ബില്‍”ഈനില്‍ നടന്ന
സമ്മേളനത്തില്‍ പങ്കെയുത്തു.
ടെല്‍ അവിവിലേയ്ക്ക്
പാഞ്ഞു.
എനിക്ക്
മര്‍ദ്ദനമേറ്റു,
വെടിയേറ്റു,
ജയിലിലടയ്ക്കപ്പെട്ടു,
നാടുകടത്തപ്പെട്ടു..
അതുകൊണ്ട് ഞാന്‍
റേച്ചല്‍ കോറിയെ
കൊന്നു..
ഞാനായുദ്ധങ്ങള്‍ കൊണ്ടാണ്
പ്രതിരോധിച്ചത്.
ഖ്വസാം മിസൈല്‍
പ്രയോഗിച്ചിരുന്നു.
സ്‌ഫോടക വസ്തുക്കള്‍
ഞാനെന്റെ മേല്‍ തന്നെ ചൊരിഞ്ഞു.
നാപാം അടക്കം
ബോംബുകള്‍ വര്‍ഷിച്ചു.
രാസായുദ്ധങ്ങല്‍ പ്രയോഗിച്ചു.
എന്റെ ശത്രുക്കള്‍ എന്ന് കരുതിയവരില്‍
എനിക്ക് കഴിയാവുന്നവരെയെല്ലാം
ഞാന്‍ കൊന്നൊടുക്കി.
കഴിയാവുന്നവരെയെല്ലാം
പീഡിപ്പിച്ചു, ഭയപ്പെടുത്തി.
അവരുടെ കുടുംബം, കുഞ്ഞുങ്ങള്‍..
എല്ലാവരേയും.. എല്ലാവരെയും..
അതുകൊണ്ട് അവരൊരിക്കലും
സുരക്ഷിതരല്ലെന്ന്
അവര്‍ക്ക് ബോധ്യമായി..
അതുകൊണ്ട്
ഞാനാണ് റേച്ചലിനെ കൊന്നത്…
ഞാനാണ് റേച്ചല്‍ കോറിയെ കൊന്നത്.
കാരണം ഇതൊന്നും മതിയായിരുന്നില്ല.
ഞാനാണ് റേച്ചല്‍ കോറിയെ കൊന്നത്.
കാരണം ഇതവസാനിപ്പിക്കാന്‍
ഞാന്‍ എല്ലാം നല്‍കിയില്ല..
എന്റെ ജീവന്‍ തന്നെ അര്‍പ്പിച്ചില്ല.
ഞാനാണ് റേച്ചല്‍ കോറിയെ കൊന്നത്.
കാരണം നമ്മുടെ ലോകത്തിന്റെ
അടിസ്ഥാന യാഥാര്‍ത്ഥ്യത്തെ
മാറ്റാന്‍ ഞാനൊന്നും ചെയ്തില്ല.
മാത്രമല്ല അതില്‍
പങ്കെടുക്കുകയായിരുന്നു ഞാന്‍..
ഞാനാണ് റേച്ചല്‍ കോറിയെ കൊന്നത്.
കാരണം ഞാനെന്റ
കരിയറിനെപറ്റി മാത്രം ചിന്തിച്ചു.
എന്റെ സുഖത്തെ കുറിച്ച്,
എന്റെ ഇഷ്ടങ്ങളെ കുറിച്ച്,
എന്റെ കടമകളെ കുറിച്ച്,
എന്റെ സമ്മേളനങ്ങളെ കുറിച്ച്,
എന്റെ പ്രോജക്ടുകളെ കുറിച്ച്,
എന്റെ ലക്ഷ്യങ്ങളെ കുറിച്ച്,
എന്റെ പ്രചരണങ്ങളെ കുറിച്ച്,
എന്റെ സഖ്യങ്ങളെ കുറിച്ച്,
എന്റെ പ്രത്യയശാസ്ത്രത്തെ കുറിച്ച്,
എന്റെ കത്തുകളെ കുറിച്ച്,
എന്റെ ലേഖനങ്ങളെ കുറിച്ച്,
എന്‍െ കവിതയെ കുറിച്ച്..
എന്റെ.. എന്റെ.. എന്റെ..
അങ്ങനെ ഞാന്‍
റേച്ചല്‍ കോറിയെ കൊന്നു.
ഞാനാണ്
റേച്ചല്‍ കോറിയെ കൊന്നത്.
വാസ്തവത്തില്‍ പാത് ബനേത്തറിന്റെ
ഗാനങ്ങള്‍ക്കൊപ്പം
നൃത്തം വെയ്ക്കാനാണ്
എന്റെഹൃദയം കൊതിച്ചത്.
എന്റെ ബോയ് പ്രണ്ട്‌സിനൊപ്പം..
സഹപ്രവര്‍ത്തകരോടൊപ്പം
തമാശകള്‍ പറയാനും..
ഈ ഭൂമിയെ കിടിലം കൊള്ളിച്ചുകൊണ്ട്
നദികളെ മാറ്റിമറിക്കാന്‍,
പര്‍വതങ്ങളെ പൊളിച്ചടുക്കാന്‍
എനിക്ക് ഒരുപാട്
നഷ്ടപ്പെടുത്താനുണ്ടായിരുന്നു..
ഞങ്ങള്‍ ജൂതരോ
മുസ്‌ലീമോ ക്രിസ്ത്യനോ
അറബുകളോ കുര്‍ദുകളോ
അര്‍മേനിയന്‍കാരോ
ഹീബ്രൂക്കളോ
കുടിയേറ്റക്കാരോ
തദ്ദേശീയരോ
ആണോ പെണ്ണോ
ആരുമാട്ടെ
“ഇനിയുമരുത്”
എന്ന് ഉറക്കെ പറയാനുള്ള
തന്റേടം കാണിച്ചില്ല.
അങ്ങനെ ഞങ്ങള്‍
അനീതിക്കു ചുറ്റും,
വംശീയ ശുദ്ധീകരണത്തിന് ചുറ്റും
ഒത്തുകൂടുകയായിരുന്നു..
ഞാനൊരിക്കലും നീതിക്കായി
ഒത്തുകൂടിയവരി-
ലൊരാളായിരുന്നുല്ലെന്ന്
ഉറപ്പ്.
അതുകൊണ്ട്
ഞാനാണ് റേച്ചല്‍ കോറിയെ കൊന്നത്.
കടപ്പാട്:othersite.org
കൂടുതല്‍ വായിക്കൂ..: ‘ഇവളെ ഞങ്ങള്‍ എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു’