| Friday, 12th August 2016, 8:10 am

എമിറേറ്റ്‌സ് വിമാനത്തിന് എന്തുകൊണ്ട് തീപ്പിടിച്ചു? പൈലറ്റ് വിശദീകരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തിരുവനന്തപുരത്തു നിന്നും ദുബൈയിലേക്കു പോയ എമിറേറ്റ് വിമാനം ലാന്റിങ്ങിനിടെ തകരാന്‍ കാരണം കാറ്റിന്റെ ഗതയില്‍ പെട്ടെന്നുണ്ടായ ശക്തമായ മാറ്റം.

അപകടവുമായി ബന്ധപ്പെട്ട് ബോയിങ് 777ന്റെ പൈലറ്റ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിമാനം അപകടത്തില്‍പ്പെടുന്നതിന്റെ തൊട്ടുമുമ്പു നടന്ന കാര്യങ്ങള്‍ വിശദീകരിച്ചാണ് പൈലറ്റിന്റെ റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്

യാത്രക്കാരും ജീവനക്കാരും അടക്കം 300ഓളം പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ” കാറ്റ് ശക്തമായതിനെ തുടര്‍ന്ന് റണ്‍വേയില്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്ത് വിമാനം സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റിനു കഴിയാതെ വന്നു.” റിപ്പോര്‍ട്ടില്‍ പറയുന്നു.

ലാന്റിങ്ങിനായുള്ള ശ്രമം നടക്കാതെ വന്നതോടെ നാലായിരം അടി ഉയരത്തിലേക്കു പറക്കാന് ശ്രമിച്ചു (ഗോ ഗ്രൗണ്ട്). എന്നാല്‍ പിന്നീട് പാതിവഴിയില്‍ ഈ ശ്രമം ഉപേക്ഷിച്ചു. കാറ്റ് വിനാശകാരിയത് ഈ സമയത്തായിരുന്നു. കാറ്റിന്റെ ഗതിയും വേഗതയും പെട്ടെന്ന് മാറിയതോടെ വലിയൊരു അപകടാവസ്ഥയിലായി.

തുടക്കത്തില്‍ ഗോഗ്രൗണ്ട് പ്രവര്‍ത്തിക്കുന്നതായി തോന്നിയിരുന്നു. എന്നാല്‍ കാറ്റ് കാരണം വേഗത വലിയതോതില്‍ കുറഞ്ഞു. വിന്റ് ഷിയര്‍ പ്രൊസീജിയര്‍ ചെയ്‌തെങ്കിലും വിമാനം റണ്‍വേയിലേക്കു പെട്ടെന്നു ലാന്റ് ചെയ്തു. ഇതോടെ തീയും പുകയും ഉയരാന്‍ തുടങ്ങിയെന്നും പൈലറ്റ് വിശദീകരിക്കുന്നു.

We use cookies to give you the best possible experience. Learn more