മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഡാര്‍ക്ക് പിങ്ക് കളര്‍ സാരി ഉടുത്ത് സുന്ദരിയായാണ് ചിത്രങ്ങളില്‍ മഞ്ജു കാണപ്പെടുന്നത്.
‘ഞാന്‍ എന്നെ സ്‌നേഹിക്കുന്നു, ഏറ്റവും ലളിതവും ശക്തവുമായ വിപ്ലവം,’ എന്ന ക്യാപ്ഷനോടുകൂടിയാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
നാല്‍പതുകളിലും ഫിറ്റ്‌നെസ് സ്ട്രിക്റ്റായി നോക്കുന്ന മഞ്ജുവിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നും ചില കമന്റുകളുണ്ട്.
വെള്ളരിപട്ടണമാണ് ഒടുവില്‍ പുറത്തുവന്ന മഞ്ജു വാര്യറുടെ ചിത്രം. പൊളിറ്റിക്കല്‍ സറ്റയര്‍ ആയി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.
ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രമാണിത്.
ജയിലര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ലൈക്ക പ്രോഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ഹിറ്റ് സിനിമയുടെ സംവിധായകന്‍ ടി.ജെ. ജ്ഞാനവേലാണ്. സെപ്റ്റംബര്‍ പകുതിയോടെ ഷൂട്ടിങ് ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlight: The pictures shared by Manju Warrier in pink saree on social media are gaining attention