ആഭ്യന്തര യുദ്ധകാലത്ത് ശ്രീലങ്കയിലെ പാവപ്പെട്ട സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായി നടന്ന ഒട്ടനവധി ഭീകരമായ കുറ്റകൃത്യങ്ങളെ കുറിച്ചും അതുപോലെത്തന്നെ അതിനോടനുബന്ധിച്ച് വടക്കന്‍ പ്രദേശങ്ങളില്‍ നടന്ന വംശഹത്യയെ കുറിച്ചും ഞാന്‍ ഒരുപാട് ലേഖനങ്ങള്‍ എഴുതിയിരുന്നു. ഈ സംഘട്ടനം പ്രതിരോധ സേനയായ എല്‍.ടി.ഇ.ടിയെയും പതിനായിരക്കണക്കിന് സാധുക്കളായ മനുഷ്യരെയും തുടച്ചു നീക്കി.[]
ഈ കൂട്ടക്കുരുതികള്ക്കൊപ്പം വിവരിക്കാന്‍പോലും കഴിയാത്തവിധമുള്ള ലൈംഗികാധിക്രമങ്ങള്ക്ക് ഇവിടുത്തെ തമിഴ് വനിതകളും പെണ്‍കുട്ടികളും വിധേയമായി. ഇവിടെ കൊടുക്കുന്ന ചിത്രങ്ങള്‍ നമുക്കുള്ള മുന്നറിയിപ്പുകളാണ്. നമ്മെ ഞെട്ടിപ്പിക്കുന്നവയാണവ. ബലാത്സംഗത്തിന് ഇരയായി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടവരെ ചിത്രീകരിക്കുന്ന നിമിഷങ്ങള്‍ ദുരന്തം തന്നെയായിരുന്നു.
ചിത്രങ്ങള്‍ ഭയാനകങ്ങള്‍ മാത്രമല്ല വളരെ പ്രധാനപ്പെട്ടവയുമാണ്. പ്രത്യേകിച്ചും ശ്രീലങ്ക യുദ്ധ കുറ്റങ്ങളെ അപലപിക്കുകയും അതിനുള്ള പ്രായശ്ചിത്തം നടത്താനുള്ള ഒരുപാട് നടപടികള്‍ എടുക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍. എന്നാല്‍ ഈ നടപടികളൊന്നും തന്നെ അവിടെ നടന്ന മാനഭംഗങ്ങള്‍ക്കോ പീഡനങ്ങള്‍ക്കോ നികൃഷ്ടമായ വിധത്തില്‍ കുഞ്ഞുങ്ങളെ കൊന്നതിനോ അങ്ങനെ അവിടുത്തെ തമിഴ് ജനതയുടെ ഹൃദയങ്ങളില്‍ ഭീതി വാരി വിതറിയതിനോ ഒരിക്കലും പകരമാവില്ല.
സ്വന്തം ജനതെയ്ക്കെതിരായ ശ്രീലങ്കയുടെ നടപടികള്‍ ഭരണകൂട ഭീകരതയുടെ ഒരു പാഠപുസ്തകം തന്നെയാണ്. ജനങ്ങളെ സുരക്ഷാമേഖലയിലേയ്ക്ക് മാറ്റിയ ശേഷം അവര്‍ക്കു മുകളില്‍ ബോംബിടുക, വൃദ്ധരായ സ്ത്രീ പുരുഷന്മാരെ കൊന്നൊടുക്കുക, കുടുംബങ്ങളെ പിന്നാലെ പാഞ്ഞു ചെന്ന് നശിപ്പിക്കുക, ഒന്നിനു പികെ ഒന്നായി ചെയ്തുകൂട്ടിയ ഈ പൈശാചികതകള്‍ക്ക് യാതൊരു വിധ യുക്തിയോ ന്യായമോ ന്യായീകരണമോ ഇല്ല.
ഈ ഫോട്ടോകള്‍ 2009ലെ യുദ്ധകാലത്തുള്ളതാണ്. ഇവയെല്ലാം തന്നെ അംഗീകരിക്കപ്പെട്ടവയുമാണ്. ഇതിന്റെ വ്യത്യസ്ത ഭാവങ്ങളിലുള്ള ഫോട്ടോകളും വീഡിയോകളും എസ്.എല്‍.എ (ശ്രീ ലങ്കന്‍ ആര്‍മി) എടുത്തിട്ടുണ്ട്. സ്വന്തം ചെയ്തികളെ അവര്‍ രേഖപ്പെടുത്തി വെയ്ക്കുന്നതില്‍ നല്ല മിടുക്ക് കാട്ടിയിട്ടുണ്ട്.
വംശഹത്യ ചിത്രീകരിക്കപ്പെടുന്നു
ഭയാനകത വിളിച്ചോതുന്ന ഈ ഫോട്ടോകള്‍ തങ്ങളുടെ കരവിരുതുകള്‍ പകര്‍ത്താനുള്ള ശ്രീലങ്കന്‍ പട്ടാളക്കാരുടെ ഇഷ്ടം കൂടി കാണിച്ചു തരുന്നുണ്ട്. അവര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു, കൊല്ലുന്നു, എന്നിട്ട് കാമറകള്ക്കുവേണ്ടി അവരുടെ മൃതശരീരങ്ങളെ അവഹേളിക്കുന്നു.
ഒരുപാട് തമിഴര്‍ തങ്ങളനുഭവിച്ച നിഷ്ടൂരതകള്‍ ചിത്രീകരിക്കുകയുണ്ടായി. അതില്‍ പലരും മരിച്ചെങ്കിലും അതില്‍ കുറച്ചൊക്കെ പത്രപ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണം ലഭ്യമാണ്.
അവരനുഭവിച്ച യാതനകളെയും മരണങ്ങളെയും ചിത്രീകരിക്കുന്ന അവരെടുത്ത ചിത്രങ്ങള്‍ അവസാനിക്കുന്നിടത്ത് എസ്.എല്‍.എ സൈനികരുടെ വീഡിയോകളും ഫോട്ടോകളും തുടങ്ങന്നു. നിഷ്ടൂരങ്ങളായ വാദഗതികളോട് യോജിക്കാനും ശ്രീലങ്കന്‍ സൈന്യത്തിലെ ചില ഓഫീസര്‍മാര്‍ മുന്നോട്ടുവന്നു. പത്രപ്രവര്‍ത്തകരെ യുദ്ധമേഖലകളിലേക്ക് കടത്തി വിടാന്‍ ശ്രീലങ്ക അനുവദിച്ചില്ല. അപ്രത്യക്ഷരായവര്‍ മിക്കവരും നഷ്ടപ്പെട്ടവരായിത്തന്നെ തുടര്‍ന്നു. രഹസ്യ ക്യാമ്പുകളുടെ കഥകള്‍ വ്യാപകമായി. പീഡനങ്ങള്‍ പൊതു നിരത്തുകളിലായി.
ഇസാപ്പ് പ്രിയയുടെ പുതിയ ചിത്രങ്ങള്‍
TamilNetന്റെ റിപ്പോര്‍ട്ടറാണ് ഷോബ. ഒരു നടിയായും അവര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. നന്നായി പാടും നൃത്തം ചെയ്യും. അവര്‍ക്കൊരു കുഞ്ഞുണ്ടായിരുന്നു. ലൈംഗിക പീഡനത്തിനു ഷോബയെ വിധേയമാക്കുന്നതിനു മുമ്പ് അവരതിനെ കൊന്നു കഴിഞ്ഞിരുന്നു.
ഇവിടെ വധിക്കപ്പെട്ട സ്ത്രീകളുടെ ഗ്രൂപ്പിനെ ശ്രേീലങ്ക വിശ്വസിപ്പിക്കുന്നത് ഭീകരവാദികള്‍ എന്നാണ്. ഇസാപ്പ് പ്രിയയുടെ കഥ അതീവ ഭയാനകമാണ്.നിരവധി കേസ്സുകളില്‍ ബന്ധപ്പെട്ട തമിഴ് പുലികള്‍ ആരാണ് അല്ലെങ്കില്‍ ആരായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഒരു വശത്തും അവരെ ശ്രീലങ്കന്‍ സര്‍ക്കാരും മാധ്യമങ്ങളും ചിത്രീകരിക്കുന്നതെങ്ങനെയെന്നത് മറുവശത്തും മുഖാമുഖം നില്ക്കുന്ന കഥയാണത്.
ഇവിടെ ജനങ്ങള്‍ സ്വന്തം ജന്മസ്ഥലം ജീവിക്കാനായി തിരഞ്ഞെടുക്കരുത്. സ്വന്തം ജീവിതങ്ങള്‍ക്കായി ഒരു ഇടവും ആവശ്യപ്പെടരുത്. അതുമല്ലെങ്കില്‍ കുടുംബങ്ങള്‍ ജനിച്ചുവീണ മണ്ണില്‍, സാമ്പത്തികമായ നിലനില്‍പ്പുള്ള മണ്ണില്‍ നില്‍ക്കരുത്. മനുഷ്യാവകാശത്തെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭ പ്രഖ്യാപനത്തില്‍ പറഞ്ഞിട്ടുള്ള, ഒരു മനുഷ്യന് ആവശ്യമുള്ള അടിസ്ഥാന ആവശ്യങ്ങളോ മതവിശ്വാസം, മുതലായ മനുഷ്യാവകാശങ്ങളോ പോലും ലഭിക്കാതിരിക്കുന്നു.
നല്ലവരായ എല്ലാ ജനങ്ങള്‍ക്കും ഇസാപ്പ് പ്രിയയെ അറിയാം. എന്നാല്‍ അവര്‍ എല്‍.ടി.ടി.ഇയുടെ ഒരു ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥയാണെന്നായിരുന്നു എസ്.എല്‍.എ പിന്നീട് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇസാപ്പ് പ്രിയ അങ്ങനെയായിരുന്നില്ല.
എല്‍.ടി.ടി.ഇ ഇപ്പോഴും സജീവമാണ്
വാണ്ണിയില് വെച്ച് ആക്രമിക്കപ്പെട്ടിട്ടും ഒട്ടനവധിപേര്‍ കൊല്ലപ്പെട്ടിട്ടും എല്‍.ടി.ടി.ഇ നിര്ജ്ജീവമായില്ല. അവരില്‍ ചിലര്‍ ഞങ്ങളെ സജീവമായി ബന്ധപ്പെടാറുണ്ട്. ഒരര്‍ത്ഥത്തിലും അവര്‍ ഒരു “പരാജയപ്പെട്ട” സംഘടനയല്ല.
ഇത്തരമാള്‍ക്കാര്‍ ശ്രീലങ്കയില്‍ വടക്കന്‍ ഭാഗത്ത് തമില്‍ ഈലം എന്ന ഒരു സ്വതന്ത്ര സംസ്ഥാനം ഇവശ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തെക്കുറിച്ചോ 2005ല്‍ രാജ്പാക്സെയും സൈന്യവും വിനാശകരമായ യുദ്ധത്തിനു തയ്യാറായപ്പോള്‍ എല്‍.ടി.ടി.ഇ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെക്കുറിച്ചോ ഒരക്ഷരം മിണ്ടുന്നില്ല.
യൂറോപ്യന്‍ യൂണിയനും ഐക്രാഷ്ട്ര സഭയും എല്‍.ടി.ടി.ഇയെ ഇങ്ങനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അതില്‍ ആശ്ചര്യപ്പെടാന്‍ ഒന്നുമില്ല. കാരണം അവരുടെ സൈന്യം ഗദ്ദാഫിയടക്കം നിരവധി ലിബിയന്‍ പൗരന്മാരെ കൊന്നൊടുക്കിയവരാണ്. അമേരിക്കന്‍ സൈന്യവുമായും മുസ്ലീം തീവ്രവാദികളുമായും കൂട്ടുകൂടിയവരാണ്.
എസ്.എല്‍.എ നടത്തിയ യുദ്ധകുറ്റ കൃത്യങ്ങളോട് പ്രതികരിച്ച് എവരോട് പോരാടാന്‍ രൂപം കൊണ്ട സംഘടനയാണ് എല്‍.ടി.ടി.ഇ. 1985ല്‍ 13 എസ്.എല്‍.എ സൈനികരുടെ മരണത്തിനിടയാക്കിയ ഒരു യുദ്ധത്തിനുശേഷം ഒരു സിംഹള സന്യാസിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം സിംഹള ലങ്കന്‍ പൗരന്മാര് തമിഴ് ജനവാസ പ്രദേശങ്ങളിലേയ്ക്ക് കടന്നു കയറുകയും നൂറുകണക്കിന് തമിഴരെ അതി ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.
ചരിത്രം സൂക്ഷ്മമായി വിശകലനം ചെയ്യുകയാണെങ്കില്‍ ഈ വര്‍ണ്ണവെറിയരായ, വംശഹത്യ നടത്തുന്ന സര്‍ക്കാരിന്റെ ന്യായവാദങ്ങള്‍ തകര്‍ന്നു വീഴും. ആര്‍ത്തിപിടിച്ച ബ്രീട്ടീഷ് കോളനിവല്‍ക്കരണം മുതല്‍ ആരംഭിച്ച സിംഹളരും തമിഴരും തമ്മിലുള്ള ഒരു വേര് തിരിവിന്റെ കഥയുണ്ടായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ തമിഴര്‍ക്ക് മുന്‍ഗണന ലഭിച്ചിരുന്നു. ഇതിനവര്‍ പ്രതിഫലവും നല്കിപ്പോന്നു. അവസ്സാനം അവര്‍ 1948 ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടി.
ബ്രിട്ടീഷുകാരുടെ വംശീയപരമായ നയങ്ങള്‍ ഈ ജനതയെ പാര്ശ്വവല്ക്കരിച്ചു. അതിനായി വിദ്വേഷവും അക്രമവും അവര്‍ പ്രചരിപ്പിച്ചു. തമിഴര്‍ 1980 മുസ്ലീങ്ങളെ പുറത്താക്കി. രണ്ടു ഭാഗത്തും ക്രൂരതകള്‍ ഉണ്ടായി. എന്നാല്‍ രാജ്യത്തിന്റെ 18% ആയിരുന്നിട്ടും എല്‍.ടി.ടി.ഇയ്ക്ക് രൂപം നല്‍കിയില്ല.
ഭാവിയില്‍ തമിഴര്‍ക്ക് സമാധാനം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കന്നു. തമിഴ് ന്യൂന പക്ഷ സംസ്ക്കാരത്തെ ഞാന്‍ ബഹുമാനിക്കുന്നു. സ്വന്തം സംസ്ക്കാരത്തെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ 30 വര്‍ഷം അവര്‍ സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ കൈക്കൊണ്ടു. പിന്നെയുള്ള 30 വര്‍ഷം സായുധസമരവും.
കടപ്പാട്: www.countercurrent.com & www.salem-news.com
(salem-News.comന്റെ എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്ററും പ്രശസ്തനായ ഫോട്ടോ ജേര്‍ണലിസ്റ്റുമാണ് ടിം കിങ്ങ്.)