| Thursday, 7th September 2023, 8:03 am

നിര്‍ബന്ധിത മതപരിവര്‍ത്തനെത്തിനെതിരെ നടപടി; ഹരജി സുപ്രീം കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീം കോടതി തള്ളി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതെന്ത് ഹരജിയാണെന്നും ഹരജിക്കാരന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.

കര്‍ണാടക നിന്നുള്ള ജെറോം ആന്റോയ് എന്നയാളാണ് ഹരജി നല്‍കിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കേന്ദ്രം ഇടപെടണണെന്നും നിയമന കമ്മീഷനോട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റ വാദം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നുണ്ടെന്നും ഹരജിക്കാരന്‍ പറയുന്നു. എന്നാല്‍ ഇതില്‍ കോടതിക്ക് എന്താണ് ഇടപെടാനുള്ളതെന്നും ഇത്തരം കേസുമായി വന്നാല്‍ അത് പരിഗണിക്കാം എന്നും പറഞ്ഞാണ് ഹരജി തള്ളിയത്. പൊതുതാല്‍പര്യ ഹരജി ഒരു ഉപകരണമായി മാറിയെന്നും എല്ലാവരും ഇത്തരം ഹരജിയുമയാ വരുന്നുണ്ടെന്നും കോടതി പറഞ്ഞു.

Content Highlight: The petition was dismissed by the Supreme Court, action against forced conversions

We use cookies to give you the best possible experience. Learn more