ന്യൂദല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അരിവിന്ദ് കെജ്‌രിവാളിനെ ദല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റണമെന്ന പൊതുതാത്പര്യ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി. കോടതി ഇടപടേണ്ട വിഷയമല്ലെന്ന് പറഞ്ഞാണ് ഹരജി തള്ളിയത്.

കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമാണെന്ന് അവകാശപ്പെടുന്ന സുര്‍ജിത് സിങ് യാദവ് എന്ന വ്യക്തി നല്‍കിയ ഹരജിയാണ് തള്ളിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പ്രീതം തുടങ്ങിയവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. സാമ്പത്തിക അഴിമതി ആരോപണത്തില്‍ നടപടി നേരിടുന്ന ഒരു വ്യക്തി മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു ഹരജി.
അതേ സമയം അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നിലവില്‍ കസ്റ്റഡി കാലാവധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടാനായി അരവിന്ദ് കെജ്‌രിവാളിനെ റോസ്യഅവന്യൂ കോടതയില്‍ ഹാജരാക്കിയിട്ടുണ്ട്.
content highlights: The petition to remove Kejriwal from the post of Chief Minister was rejected