പശുവിന്‍ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന ബി.ജെ.പി നേതാവ് ദീലീപ് ഘോഷിന്റെ വാക്കുകള്‍ ബുദ്ധിമുട്ടിലാക്കിയത് മണപ്പുറം ഫിനാന്‍സിനെ. ബംഗാളിലെ ദാങ്കുനിയിലെ മണപ്പുറം ഫിനാന്‍സിന്റെ ശാഖയിലേക്കൊരാള്‍ എത്തിയത് രണ്ട് പശുക്കളുമായാണ്. ആവശ്യം ഗോള്‍ഡ് ലോണാണ്.
ഈ രണ്ട് പശുക്കളെയും പണയമായി സ്വീകരിച്ച് തനിക്ക് ഗോള്‍ഡ് ലോണ്‍ അനുവദിക്കണമെന്നാണ് ആവശ്യം. പശുവിന്‍ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് ബി.ജെ.പി നേതാവ് പറഞ്ഞത് കേട്ടപ്പോള്‍ ഈ വ്യക്തി കരുതിയത് തനിക്ക് പശുക്കളെ പണയം വെച്ചാല്‍ ഗോള്‍ഡ് ലോണ്‍ ലഭിക്കുമെന്നാണ്. ഒരു പ്രാദേശിക ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഞാനിവിടെ എത്തിയത് എന്നോടൊപ്പമുള്ള പശുക്കളെ നല്‍കി ഗോള്‍ഡ് ലോണ്‍ എടുക്കാനാണ്. ഞാന്‍ കേട്ടു പശുവിന്‍ പാലിന്‍ സ്വര്‍ണ്ണമുണ്ടെന്ന്. എന്റെ കുടുംബം കഴിയുന്നത് പശുക്കളെ ആശ്രയിച്ചാണ്. എനിക്ക് 20 പശുക്കളുണ്ട്, എനിക്ക് ഈ ലോണ്‍ കിട്ടുകയാണെങ്കില്‍ എന്റെ വ്യവസായം വിപുലീകരിക്കാന്‍ കഴിയുമെന്ന് ഇയാള്‍ ചാനലിനോട് പറഞ്ഞു.
അതിനിടെ ഗരള്‍ഗച്ച ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ മനോജ് സിംഗ് ദിലീപ് ഘോഷ് എം.പിക്കെതിരെ രംഗത്തെത്തി. പശുവിന്‍പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് അവകാശപ്പെട്ടതിന് ദിലീപ് ഘോഷിന് നോബല്‍ സമ്മാനം നല്‍കണം. പശുവിന്‍പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് ദീലീപ് ഘോഷ് പറഞ്ഞതിന് ശേഷം എല്ലാ ദിവസവും ആളുകള്‍ എന്നോട് വന്ന് ചോദിക്കുകയാണ് പശുവിനെ പണയം വച്ചാല്‍ എത്ര രൂപ വായ്പ ലഭിക്കുമെന്ന്. അവര്‍ പറയുന്നത് അവരുടെ പശു ദിനേന 15-16 ലിറ്റര്‍ പാല്‍ തരും,അതുകൊണ്ട് അവര്‍ക്ക് വായ്പ ലഭിക്കണമെന്ന് ആവശ്യപ്പെടുകയാണെന്ന് മനോജ് സിംഗ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ