മലപ്പുറം: യൂട്യൂബ് ചാനല്‍ വഴി മതവിദ്വേഷം പ്രചരിപ്പിച്ച പെരിന്തല്‍മണ്ണ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈജു പൂക്കോട്ടുപാടത്തെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണയില്‍ മുസ്‌ലിം യുവാവ് വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തിയതിനെയാണ് ഇയാള്‍ യൂട്യൂബ് ചാനല്‍ വഴി വര്‍ഗീയമായി ചിത്രീകരിച്ചത്. ഐ.പി.സി 153 എ പ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചാണക്യ ടി.വി, ന്യൂസ് കഫേ ടി.വി. എന്നീ യൂട്യൂബ് ചാനലുകളിലൂടെയായിരുന്നു ഇയാള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. മുസ്‌ലിങ്ങള്‍ കഫവും തുപ്പലുമുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നായിരുന്നു ഇയാള്‍ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. പാകിസ്ഥാന്‍ ചിന്താഗതിയുള്ള നിരവധി തീവ്രവാദികളെ സൃഷ്ടിച്ച ഇടമാണ് മലപ്പുറമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
Content Highlight: The person who spread religious hatred through youtube channel was arrested