കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രിയായിരിക്കെ ശരത് പവാറിനെ അടിച്ച വ്യക്തിയെ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്. അരവിന്ദര്‍ സിംഗ് എന്ന അക്രമിയെയാണ് അറസ്റ്റ് ചെയ്തത്. 2014ല്‍ ഇയാളെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
കൊണോട്ട് പ്ലേസ് എ.സി.പി അഖിലേശ്വര്‍ സ്വരൂപ് യാദവിന്റെ നിര്‍ദേശപ്രകാരം മന്ദിര്‍ മാര്‍ഗ് എസ്.ഐ വിക്രംജിത്ത് സിംഗിന്റെ തേൃത്വത്തിലുള്ള സംഘമാണ് അരവിന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്തത്.
36കാരനായ അരവിന്ദിനെതിരെ രണ്ട് കേസുകളാണുള്ളത്. ഒന്ന് ശരത് പവാറിനെ ആക്രമിച്ചതും മറ്റൊന്ന് പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ചതുമാണ്. 2011 നവംബര്‍ 24നാണ് അരവിന്ദര്‍ സിംഗിനെതിരെ കേസെടുത്തത്.