തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കളിയാക്കി നടന്‍ ടിനി ടോം. മാധ്യമങ്ങളോട് നിങ്ങളാരാ എന്ന് ചോദിച്ച സുരേഷ് ഗോപിയുടെ പ്രതികരണത്തെയാണ് അദ്ദേഹം കളിയാക്കിയത്. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ വേണം അതെനിക്ക് തരണം എന്ന് പറഞ്ഞ് കൊണ്ടിരുന്ന ആള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്നാണ് ചോദിക്കുന്നതെന്നും, മാധ്യമമോ എനിക്ക് ജനങ്ങളോടേ സംസാരിക്കാനുള്ളൂവെന്ന് പറയുകയാണെന്നും ടിനി ടോം പറഞ്ഞു.
ഇന്നലെ (വെള്ളിയാഴ്ച) ജബല്‍പൂര്‍ വിഷയത്തില്‍ പ്രതികരണം ചോദിച്ച കൈരളി ടി.വി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് സുരേഷ് ഗോപി ക്ഷുഭിതനായിരുന്നു. നിങ്ങളാരാണെന്നും ഏത് മാധ്യമമാണെന്നുമടക്കം കൈരളിയുടെ മാനേജിങ് ഡയറക്ടറായ ജോണ്‍ ബ്രിട്ടാസിനെ ഉള്‍പ്പെടെ എതിര്‍ത്ത് പ്രതികരിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ ജബല്‍പൂരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളോട്, ഉത്തരം പറയാന്‍ സൗകര്യമില്ലെന്നും ചോദ്യങ്ങള്‍ ബ്രിട്ടാസിന്റെ വീട്ടില്‍ വെച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞത്. കൈരളി ടി.വിയുടെ റിപ്പോര്‍ട്ടറെ സുരേഷ് ഗോപി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
Content Highlight: The person who kept saying that he wanted Thrissur and should give it to me is now asking the media who you all are; Tiny Tom trolls Suresh Gopi