Spoiler Alert
വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ മുകുന്ദ് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് കരിയര്‍ വിജയകരമാക്കാനുള്ള ഒരു വക്കീലിന്റെ യാത്രയും അതിനായി അയാള്‍ സ്വീകരിക്കുന്ന വഴികളുമാണ് കാണിച്ചുതരുന്നത്.
ബ്ലാക്ക് ഹ്യൂമര്‍ ഴോണറില്‍ കഥ പറഞ്ഞ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ വേറിട്ട ഒരു മുഖം തന്നെയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു മീനാക്ഷി. കേന്ദ്രകഥാപാത്രമായ മുകുന്ദന്‍ ഉണ്ണിയുടെ ലവ് ഇന്ററസ്റ്റാണ് മീനാക്ഷി.
ചിത്രം കണ്ട് മുകുന്ദന്‍ ഉണ്ണിയുടെ സ്വഭാവം ശരിക്ക് മനസിലായ പ്രേക്ഷകര്‍ക്ക് ഇയാള്‍ക്ക് ഇതിലും യോജിച്ച പെയറുണ്ടാവില്ല എന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. ഐഡിയലായ, നന്മ നിറഞ്ഞ നായികയല്ല മീനാക്ഷി. കല്യാണം കഴിഞ്ഞ് ജോലിക്ക് പോകാതെ ട്രിപ്പടിച്ചും വീട്ടില്‍ ചില്‍ ചെയ്തിരിക്കാനുമാണ് മീനാക്ഷിക്ക് ഇഷ്ടം.
മുകുന്ദന്‍ ഉണ്ണിയുടെ ചില നീക്കങ്ങള്‍ക്ക് അയാളെക്കാളും ഒരുമുഴം മുന്നെ നീട്ടി എറിയുന്നുണ്ട് മീനാക്ഷി. മീനാക്ഷിക്ക് നേര്‍വിപരീതമാണ് മുകുന്ദന്‍ ഉണ്ണിയുടെ മുന്‍ കാമുകി ജ്യോതി. നേരിന്റെ വഴിയെ സഞ്ചരിക്കുന്ന, കര്‍മയില്‍ വിശ്വസിക്കുന്ന വക്കീലാണ് ജ്യോതി. അതിനാല്‍ തന്നെ വളഞ്ഞ വഴിയെ പോകുന്ന മുകുന്ദന്‍ ഉണ്ണിയും ജ്യോതിയും തമ്മില്‍ ചേരുന്നില്ല.
ഇതോടെയാണ് ഇവര്‍ പിരിയാന്‍ തീരുമാനിക്കുന്നത്. ഇതിന് ശേഷം കൃത്യമായ കൈകളിലേക്കാണ് മുകുന്ദന്‍ ഉണ്ണി ചെന്നുചേരുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്തില്‍ മീനാക്ഷിയും ജ്യോതിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും കര്‍മയെ പറ്റിയുള്ള ഇരുവരുടെയും സംഭഷണങ്ങളും രസകരമായിരുന്നു.
മീനാക്ഷിയായി ചിത്രത്തില്‍ എത്തിയത് ആര്‍ഷ ചാന്ദ്‌നി ബൈജുവാണ്. 18ാം പടിയിലെ ദേവിയിലൂടെയാണ് ആര്‍ഷ ആദ്യം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് കരിക്കിന്റെ ആവറേജ് അമ്പിളിയിയിലെ നായിക കഥാപാത്രവും ശ്രദ്ധ നേടി. ഇപ്പോള്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലെ മീനാക്ഷിയിലൂടെ വീണ്ടും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയാണ് ആര്‍ഷ.
Content Highlight: the perfect pairing of meenakshi and mukundan unni