|

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി ജീവനൊടുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് തലശ്ശേരി സ്വദേശി അസ്‌ക്കറാണ് മരിച്ചത്.

പുലര്‍ച്ചെ 1.30യോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പാന്‍ക്രിയാസിന്റെ ചികിത്സയിലായിരുന്നു അസ്‌ക്കര്‍. രണ്ട് ദിവസം മുമ്പാണ് അസ്‌ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒമ്പതാം വാര്‍ഡില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രി 31ാം വാര്‍ഡിലേക്ക് എത്തുകയും ജനല്‍ വഴി കെട്ടിടത്തിന്റെ മുകളില്‍ നിന്നും അസ്‌ക്കര്‍ ചാടുകയുമായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉടനെ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥരും അധികൃതരും ചേര്‍ന്ന അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.

തലശ്ശേരി വൈദ്യര്‍വിട സ്വദേശിയായ അസ്‌ക്കറിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlight: The patient committed suicide at Kozhikode Medical College