3,025 കൂട്ടക്കൊല, രേഖപ്പെടുത്തിയത് 34,183 മരണങ്ങൾ; ഇസ്രഈൽ ആക്രമണങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ഫലസ്തീൻ
World News
3,025 കൂട്ടക്കൊല, രേഖപ്പെടുത്തിയത് 34,183 മരണങ്ങൾ; ഇസ്രഈൽ ആക്രമണങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ഫലസ്തീൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 23, 02:58 pm
Tuesday, 23rd April 2024, 8:28 pm

ഗസ: ഇസ്രഈലി സൈന്യം ഗസയിൽ നടത്തിയ അതിക്രമങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തുന്ന കണക്കുകൾ പുറത്തുവിട്ട് ഫലസ്തീൻ സർക്കാർ മാധ്യമ ഓഫീസ്. കണക്കുകൾ പ്രകാരം ഒക്ടോബർ ഒമ്പത് മുതൽ തുടങ്ങിയ ഇസ്രഈൽ ആക്രമണങ്ങളിൽ 34,183 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 41,183 ഫലസ്തീനികളെ കാണാതായതായും റിപ്പോർട്ടിൽ പറയുന്നു.

പട്ടിണിയും പോഷകാഹാരക്കുറവും മൂലം 30 കുട്ടികളാണ് ഫലസ്തീനിൽ കൊല്ലപ്പെട്ടത്. 3,025 കൂട്ടക്കൊലകളാണ് ഇസ്രഈലി സൈന്യം ഗസയിൽ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു കൂട്ടക്കൊലയിൽ കുറഞ്ഞത് മൂന്ന് ഫലസ്തീനികൾ എങ്കിലും ഉണ്ടാകുമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രഈൽ സൈന്യം നടത്തിയ കൂട്ടക്കൊലകൾ – 3,025
കൊലപ്പെട്ടതും കാണാതായതുമായ ആളുകൾ – 41,183
ആശുപത്രിയിൽ രേഖപ്പെടുത്തിയ മരണസംഖ്യ – 34,183
ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾ – 14,778
പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിച്ച കുട്ടികൾ – 30
കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം – 9,752

ഇസ്രഈൽ കൊലപ്പെടുത്തിയ ആരോഗ്യ പ്രവർത്തകർ – 485
കൊല്ലപ്പെട്ട എമർജൻസി റെസ്‌പോണ്ടർമാർ – 67
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ – 140

കാണാതായ ആളുകൾ – 7000 (ഇതിൽ 70 ശതമാനം കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു)
ഇസ്രഈലിന്റെ ആക്രമണത്തിൽ പരിക്കേറ്റവർ – 77,143
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ – 17,000
പരിക്കേറ്റവരിൽ അടിയന്തിര ചികിത്സ ലഭിക്കേണ്ടവർ – 11,000
മരണസാധ്യത നേരിടുന്ന കാൻസർ രോഗികൾ – 10,000

തടവിലാക്കപ്പെട്ട ആളുകളുടെ എണ്ണം – 5,000
ഇസ്രഈലിന്റെ കസ്റ്റഡിയിലുള്ള ആരോഗ്യ പ്രവർത്തകർ – 310
തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകർ – 20

നശിപ്പിക്കപ്പെട്ട സർക്കാർ ഓഫീസുകൾ – 181
പൂർണമായും നശിപ്പിക്കപ്പെട്ട സ്കൂളുകളൂം സർവകലാശാലകളും – 103
ഭാഗികമായി കേടുപാടുകൾ സംഭവിച്ച സ്കൂളുകളൂം സർവകലാശാലകളും – 309
പൂർണമായും നശിപ്പിക്കപ്പെട്ട മസ്ജിദുകൾ – 239
ഭാഗികമായി കേടുപാടുകൾ സംഭവിച്ച മസ്ജിദുകൾ – 317
കേടുപാടുകൾ സംഭവിച്ച ക്രിസ്ത്യൻ പള്ളികൾ – 3

പൂർണമായും നശിച്ച വീടുകൾ – 86,000
ഭാഗികമായി തകർന്ന് വാസയോഗ്യമല്ലാതായ വീടുകൾ – 294,000

ഇപ്രകാരമാണ് ഫലസ്തീൻ സർക്കാർ പുറത്തുവിട്ട കണക്കുകൾ. ഇസ്രഈൽ ആക്രമണത്തിൽ ഗസയിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും ഫലസ്തീനിലെ സൈനിക നടപടി തുടരാനാണ് നെതന്യാഹു സർക്കാർ ശ്രമിക്കുന്നത്. അതിർത്തി നഗരവും ഏറ്റവും കൂടുതൽ ഫലസ്തീനികളെ പുനരധിവസിക്കുന്നതുമായ റഫാ നഗരത്തെ തകർക്കുക എന്നതാണ് ഇസ്രഈലിന്റെ ലക്ഷ്യം. ഇതിനായി ഇസ്രഈൽ രണ്ട് അധിക ബ്രിഗേഡുകളെ ഗസയിൽ വിന്യസിപ്പിക്കാൻ തീരുമാനിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: The Palestinian government media office released the statistics of Israeli attacks