| Monday, 25th September 2023, 2:44 pm

ഗ്യാങ് ഓഫ് കൊത്ത ഒ.ടി.ടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 29 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.

ഓഗസ്റ്റ് 24ന് വമ്പന്‍ പ്രതീക്ഷകളോടെയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ആദ്യദിനം മുതല്‍ തന്നെ കിങ് ഓഫ് കൊത്തക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ ചിത്രത്തിനെതിരെ മനപ്പൂര്‍വം ഡീഗ്രേഡിങ് നടക്കുന്നു എന്ന ആരോപണവുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു.

നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് അഭിലാഷ് എന്‍. ചന്ദ്രനാണ് തിരക്കഥയൊരുക്കിയത്.

ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലെത്തിയിരുന്നു.

സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മിച്ചത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.

ലക്കി ഭാസ്‌കറാണ് ഇനി വരാനിരിക്കുന്ന ദുല്‍ഖറിന്റെ പ്രൊജക്ട്. ധനുഷിന്റെ വന്‍ വിജയം നേടിയ വാത്തി ഒരുക്കിയ വെങ്കി അറ്റ്‌ലൂരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്ന് സിത്താര എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറുകളില്‍ ആണ് ലക്കി ഭാസ്‌കറിന്റെ നിര്‍മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

Content Highlight: The OTT release of King of Kotha has been announced

We use cookies to give you the best possible experience. Learn more