| Saturday, 23rd August 2014, 4:53 pm

ദേശീയഗാനം എവിടെ, എങ്ങനെ, എപ്പോള്‍ ഏതു സാഹചര്യത്തില്‍ ആലപിക്കണം ? സര്‍ക്കാര്‍ ഉത്തരവിന്റെ പൂര്‍ണ രൂപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിവിധ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ദേശീയ ഗാനം പ്ലേ ചെയ്യുകയൊ പാടുകയോ ചെയ്യാറുണ്ട്. ദേശീയ ഗാനത്തിന്റെ ശരിയായ രൂപത്തെ കുറിച്ചും അത് പാടേണ്ട സാഹചര്യങ്ങളെ കുറിച്ചും അത്തരം സാഹചര്യങ്ങളില്‍ അതിന് ബഹുമാനം നല്‍കിക്കൊണ്ട് പാടേണ്ടതിന്റെ ആവശ്യങ്ങളെ കുറിച്ചും കാലാകാലങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദേശീയ ഗാനം പാടുമ്പോള്‍ പാലിക്കേണ്ട പൊതുവിവരങ്ങളുടെയും മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും ചുരുക്കമാണ് ഈ ഉത്തരവിലടങ്ങിയിരിക്കുന്നത്


ദേശീയഗാനം എവിടെ, എങ്ങനെ, ഏതൊക്കെ സാഹചര്യങ്ങളില്‍ ആലപിക്കണമെന്ന് ഇപ്പോഴും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ട്. ഇതിന് വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെ പുറത്തിറക്കിയിട്ടുണ്ട്. അവരുടെ വെബ്‌സൈറ്റിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അത് ഇതുവരെയും വേണ്ടത്ര രീതിയില്‍ ജനങ്ങളിലെത്തിയിട്ടില്ല. അതിന്റെ പൂര്‍ണ മലയാള രൂപമാണ് ഇവിടെ. ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് ഇംഗ്ലീഷ് പി.ഡി.എഫ് ലഭിക്കുന്നതിനുള്ള ലിങ്കും നല്‍
കിയിട്ടുണ്ട്. വായനക്കാര്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്തും വായിക്കാവുന്നതാണ്.

ഉത്തരവിലേയ്ക്ക്:

ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍

വിവിധ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ദേശീയ ഗാനം പ്ലേ ചെയ്യുകയൊ പാടുകയോ ചെയ്യാറുണ്ട്. ദേശീയ ഗാനത്തിന്റെ ശരിയായ രൂപത്തെ കുറിച്ചും അത് പാടേണ്ട സാഹചര്യങ്ങളെ കുറിച്ചും അത്തരം സാഹചര്യങ്ങളില്‍ അതിന് ബഹുമാനം നല്‍കിക്കൊണ്ട് പാടേണ്ടതിന്റെ ആവശ്യങ്ങളെ കുറിച്ചും കാലാകാലങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദേശീയ ഗാനം പാടുമ്പോള്‍ പാലിക്കേണ്ട പൊതുവിവരങ്ങളുടെയും മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും ചുരുക്കമാണ് ഈ ഉത്തരവിലടങ്ങിയിരിക്കുന്നത്.

I. ദേശീയ ഗാനത്തിന്റെ പൂര്‍ണരൂപവും ചുരുക്ക രൂപവും:

(1) അന്തരിച്ച രബീന്ദ്ര നാഥ ടഗോറിന്റെ പ്രശസ്തമായ “ജന ഗണ മന” എന്ന ഗാനത്തിന്റെ ആദ്യ ഖണ്ഡത്തിന്റെ വരികളും സംഗീതവും ചേര്‍ന്നതാണ് ഇന്ത്യയുടെ ദേശീയ ഗാനം. അത് താഴെ പറയുന്നു;

ജന-ഗണ-മന-അധിനായക ജയ ഹേ
ഭാരത-ഭാഗ്യ-വിധാതാ
പഞ്ചാബ-സിന്ധു-ഗുജറാത്ത-മറാഠ
ദ്രാവിഡ-ഉത്കല-ബംഗാ
വിന്ധ്യ-ഹിമാചല-യമുനാ-ഗംഗാ
ഉച്ഛല-ജലധി-തരംഗ
തവ ശുഭ നാമേ ജാഗേ,
തവ ശുഭ ആശിഷ മാഗേ
ഗാഹേ തവ ജയ ഗാഥാ
ജന-ഗണ-മംഗല-ദായക ജയ ഹേ
ഭാരത-ഭാഗ്യ-വിധാതാ.
ജയ ഹേ, ജയ ഹേ, ജയ ഹേ,
ജയ ജയ ജയ ജയ ഹേ.

മുകളില്‍ കൊടുത്തിരിക്കുന്നതാണ് ദേശീയ ഗാനത്തിന്റെ പൂര്‍ണരൂപം. ഏകദേശം 52 സെക്കന്റുകളാണ് ഇത് ആലപിക്കാനുള്ള സമയം.

(2) ചില അവസരങ്ങളില്‍ ആലപിക്കാനായി ഈ ദേശീയ ഗാനത്തിന്റെ ചുരുക്കരൂപം ഉണ്ട്. അത് പൂര്‍ണരൂപത്തിന്റെ ആദ്യത്തെയും അവസാനത്തെയും വരികളുള്‍ക്കൊള്ളുന്നതാണ്. അതിതാണ്:

ജന-ഗണ-മന-അധിനായക ജയ ഹേ
ഭാരത-ഭാഗ്യ-വിധാതാ
ജയ ഹേ, ജയ ഹേ, ജയ ഹേ,
ജയ ജയ ജയ ജയ ഹേ.

ഇത് ആലപിക്കാനുള്ള സമയം ഏകദേശം 20 സെക്കന്റുകള്‍.

(3) ഈ രണ്ടു രൂപങ്ങളും ആലപിക്കാനുള്ള സാഹചര്യങ്ങള്‍ ഈ നിര്‍ദ്ദേശങ്ങളില്‍ അനുയോജ്യമായ സ്ഥലത്ത് വിവരിച്ചിട്ടുണ്ട്.

അടുത്ത പേജില്‍ തുടരുന്നു


II ദേശീയ ഗാനം ആലപിക്കുന്നത്


(1) താഴെ പറയുന്ന സാഹചര്യങ്ങളിലാണ് ദേശീയ ഗാനത്തിന്റെ പൂര്‍ണ രൂപം ആലപിക്കേണ്ടത്:

i) സിവിലും സൈനികവുമായ അധികാരാരോഹണ സമയത്ത്.

ii) പ്രസിഡന്റ് അല്ലെങ്കില്‍ ഗവര്‍ണറോ ലഫ്. ഗവര്‍ണറോ അതത് സംസ്ഥാനങ്ങളിലോ അധികാര പരിധിയിലോ ഔപചാരിക (ceremonial) സാഹചര്യങ്ങളില്‍ നാഷണല്‍ സല്യൂട്ട് സ്വീകരിക്കുമ്പോള്‍ (രാഷ്ട്രീയ സല്യൂട്ട് അല്ലെങ്കില്‍ സലാമി ശാസ്ത്ര് എന്നും ഇതര്‍ത്ഥമാക്കുന്നുണ്ട്.) ദേശീയ ഗാനം ആലപിക്കാം.

iii) പരേഡ് സമയത്ത്: ii-ാമത്തെ പോയിന്റില്‍ പറഞ്ഞിട്ടുള്ള വിശിഷ്ട വ്യക്തികള്‍ സന്നിഹിതമാണോ അല്ലയോ എന്ന് പരിഗണിക്കപ്പെടേണ്ടതില്ല.

iv) സംസ്ഥാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിലോ പങ്കെടുക്കുന്ന അവസരത്തില്‍ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലോ അല്ലെങ്കില്‍ പൊതു പരിപാടികളിലോ പ്രസിഡന്റ് എത്തിച്ചേരുമ്പോള്‍.

v) ആള്‍ ഇന്ത്യ റേഡിയോയിലൂടെ പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍

vi) ഗവര്‍ണറോ ലഫ്റ്റനന്റ് ഗവര്‍ണറോ അദ്ദേഹത്തിന്റെ അധികാര പരിധിയില്‍ വരുന്ന സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഔദ്യോഗിക പരിപാടിയില്‍ എത്തുമ്പോഴും അത്തരരം പരിപാടികളില്‍ നിന്നും അദ്ദേഹം പിരിഞ്ഞുപോകുമ്പോഴും.

vii) പരേഡില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍

viii) റെജിമെന്റല്‍ നിറങ്ങള്‍ പ്രത്യ ക്ഷപ്പെടുമ്പോള്‍.

ix) നാവിക സേന നിറങ്ങള്‍ ഉയര്‍ത്തുമ്പോള്‍

2) മെസ്സുകളില്‍ സല്‍ക്കാരച്ചടങ്ങുകള്‍ (drinking toasts in Messes) നടക്കുമ്പോള്‍ ദേശീയ ഗാനത്തിന്റെ ചെറിയ രൂപം ആലപിക്കാവുന്നതാണ്.

3) ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ള ഏതൊരു സാഹചര്യങ്ങളിലും ദേശീയ ഗാനം ആലപിക്കാം.

4) സവിശേഷ സാഹചര്യചങ്ങളിലല്ലാതെ സാധാരണഗതിയില്‍ പ്രധാന മന്ത്രിക്കുവേണ്ടി ദേശീയ ഗാനം ആലപിക്കാന്‍ പാടില്ല.

5) ബാന്റിലൂടെ ദേശീയഗാനം പ്ലേ ചെയ്യുമ്പോള്‍ ദേശീയ ഗാനം ആലപിക്കാന്‍ പോകുന്നു എന്ന് ശ്രോതാക്കള്‍ക്ക് മനസിലാക്കാന്‍ സഹായിക്കും വിധം ഡ്രം-ന്റെ ഒരു റോളിന്റെ കൂടി പിന്‍ബലം ഉണ്ടാവണം. അല്ലെങ്കില്‍ ദേശീയ ഗാനം ആലപിക്കാന്‍ പോകുന്നു എന്ന് എന്തെങ്കിലും സൂചന ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ദേശീയ ഗാനം ആലപിക്കുന്നതിനു മുമ്പായി കോറസ് (fanfares), ദേശീയഗാനത്തോടനുബന്ധിച്ചുള്ള ടോസ്റ്റ് പാനം ചെയ്യുമ്പോള്‍, ഗാഡ് ഓഫ് ഓണറിന്റെ ഭാഗമായി നാഷണല്‍ സല്യൂട്ട് എന്ന നിലയില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍.. ഡ്രം റോള്‍ ചെയ്യുന്നതിന്റെ സമയം മാര്‍ച്ചിങ് ഡ്രില്ലിന്റെ അടിസ്ഥാനത്തില്‍ പതിയെ മാര്‍ച്ച് ചെയ്യുമ്പോള്‍ 7 തവണയാണ്. റോള്‍ സാവധാനമായിരിക്കണം ആരംഭിക്കേണ്ടത്. കഴിയാവുന്നതും ഉയര്‍ന്ന ശബ്ദത്തിലേയ്ക്ക് ഉയരണം. പിന്നീട് ഒറിജിനല്‍ സോഫ്റ്റ് ശബ്ദത്തിലേയ്ക്ക് താഴണം. എന്നാല്‍ 7 ബീറ്റുകള്‍ വരെയും ശബ്ദം കേട്ടുകൊണ്ടിരിക്കുകയും വേണം. ദേശീയ ഗാനം ആരംഭിക്കുന്നതിനു മുമ്പായി ഒരു ബീറ്റ് റെസ്റ്റ് കൊടുക്കുകയും വേണം.

അടുത്ത പേജില്‍ തുടരുന്നു


ദേശീയ ഗാനം പാടുകയോ പ്ലേ ചെയ്യുകയോ ചെയ്യുന്ന വേളയില്‍ ശ്രോതാക്കള്‍ അറ്റെന്‍ഷനായി എഴുന്നേറ്റ് നില്‍ക്കണം. എന്നാല്‍ ഒരു ന്യൂസ്‌റീലിനിടയിലോ ഡോക്യുമെന്ററി കാണിക്കുന്ന സമയത്തോ അതുമല്ലെങ്കില്‍ സിനിമയുടെ ഭാഗമായോ ദേശീയ ഗാനം പ്ലേ ചെയ്താല്‍ ശ്രോതാക്കള്‍ എഴുനേറ്റ് നില്‍ക്കേണ്ട ആവശ്യമില്ല. കാരണം എഴുന്നേറ്റ് നില്‍ക്കുന്നത് സിനിമാ പ്രദര്‍ശനത്തെ തടസപ്പെടുത്തും. അത് ദേശീയ ഗാനത്തിന് അന്തസുണ്ടാക്കുകുന്നതിനു പകരം ഡിസ്ഓര്‍ഡര്‍ ഉണ്ടാക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും.



III ദേശീയ ഗാനം കൂട്ടായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട്

(2) താഴെ പറയുന്ന സാഹചര്യങ്ങളിലാണ് ദേശീയഗാനം കൂട്ടായി ആലപിക്കേണ്ടത്.

i) ദേശീയ പതാക ഉയര്‍ത്തുമ്പോള്‍, പരേഡ് അല്ലാത്ത മറ്റ് സാംസ്‌കാരിക പരിപാടികളിലും സെറിമോറിയല്‍ പരിപാടിയിലും. (എന്നാല്‍ ഇത് കൊയറായി, അവശ്യാനുസരണമുള്ള വലിപ്പത്തില്‍ നന്നായി ഓര്‍ഡര്‍ ചെയ്ത് പരിശീലനം നല്‍കപ്പെട്ടവരെ ഏകോപിപ്പിച്ചും ബാന്റോടുകൂടി വേണം ആലപിക്കാന്‍. കൃത്യമായ ഒരു പബ്ലിക് ഓഡിഷന്‍ സംവിധാനം ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ എല്ലാ ഘടകങ്ങളും (enclosure) യോജിപ്പോടെ പാടാന്‍ സാധിക്കുകയുള്ളു.)

ii) സര്‍ക്കാര്‍ പരിപാടിയിലോ പൊതു പരിപാടിയിലോ പ്രസിഡന്റ് എത്തുമ്പോള്‍. (എന്നാല്‍ ഔപചാരിക സംസ്ഥാന പരിപാടികളും മെസ്സ് പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.) കൂടാതെ അത്തരം പരിപാടികളില്‍ നിന്നും അദ്ദേഹം പോകുന്നതിനും തൊട്ടുമുമ്പ്.

2) ദേശീയ ഗാനം ആലപിക്കപ്പെടുന്ന മറ്റെല്ലാ സാഹചരിയങ്ങളിലും അതിന്റെ പൂര്‍ണ രൂപം കൂട്ടായി പാടാവുന്നതാണ്.

3) തികച്ചും സെറിമോണിയലല്ലെങ്കില്‍ കൂടിയും മന്ത്രിമാര്‍ പങ്കെടുക്കുന്നതുകൊണ്ട് പ്രാധാന്യം കൈവരുന്ന സന്ദര്‍ഭങ്ങളില്‍ ദേശീയ ഗാനം പാടാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പക്ഷെ കൂട്ടമായി പാടുന്നത് നന്നായിരിക്കും (desirable).

4) ദേശീയ ഗാനം (പ്ലേ ചെയ്യുന്നതില്‍ നിന്നും വ്യതിരിക്തമായി) ആലപിക്കാനുള്ള അവസരങ്ങളുടെ സമഗ്രമായ ഒരു ലിസ്റ്റ് നല്‍കുക എന്നത് സാധ്യമല്ല. എന്നാല്‍ മാതൃരാജ്യത്തെ ആദരിക്കുന്നതിന് ബഹുമാന സൂചകമായി ദേശീയ ഗാനം കൂട്ടായി ആലപിക്കുന്നതിന് തടസ്സങ്ങളില്ല. എന്നാല്‍ അതില്‍ ശരിയായ ഔചിത്യം (decorum) പാലിക്കേണ്ടതുണ്ട്.

5) എല്ലാ സ്‌കൂളിലും പ്രവൃത്തി ദിനം കൂട്ടായി ദേശീയഗാനം ആലപിച്ചുകൊണ്ട് വേണം ആരംഭിക്കാന്‍. സ്‌കൂള്‍ അധികാരികള്‍ ദേശീയ ഗാനം ജനകീയമാക്കാനും വിദ്യാര്‍ത്ഥികളില്‍ ദേശീയ പതാകയോട് ആദരവ് വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് അവശ്യമായ പ്രൊവിഷന്‍ രൂപീകരിക്കേണ്ടതാണ്.

IV വിദേശ ദേശീയ ഗാനങ്ങള്‍ ആലപിക്കുന്നതുമായി ബന്ധപ്പെട്ട്

1) വിദേശ പ്രതിനിധികളെ (dignitaries) സ്വീകരിക്കുമ്പോള്‍ നാഷണല്‍ സല്യൂട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. അത്തരമവസരങ്ങളില്‍ പ്രതിനിധിയുടെ രാജ്യത്തിന്റെ ദേശീയ ഗാനത്തിന്റെ പൂര്‍ണരൂപം ആദ്യം പ്ലേ ചെയ്യണം. അതിനെ തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ഗാനത്തിന്റെ പൂര്‍ണ രൂപം പ്ലേ ചെയ്യണം.

2) വിദേശ രാജ്യങ്ങളിലെ കോണ്‍സുലാര്‍ പ്രതിനിധികളോ നയതന്ത്ര പ്രതിനിധികളോ സംഘടിപ്പിക്കുന്ന നാടക/ചലച്ചിത്ര/സാംസ്‌കാരിക ഉത്സവങ്ങളില്‍ വിദേശ രാജ്യങ്ങളുടെ ദേശീയ ഗാനത്തോടൊപ്പം ഇന്ത്യയുടെ ദേശീയ ഗാനവും ആലപിക്കണം.

3) വിദേശ രാജ്യങ്ങളുടെ മിഷന്‍ പ്രവര്‍ത്തകര്‍ അവരുടെ ദേശീയ ദിനങ്ങള്‍ ആചരിക്കുന്ന വേളയില്‍ അവരുടെ ദേശീയ ഗാനം പാടുകയോ പ്ലേ ചെയ്യുകയോ ചെയ്യാവുന്നതാണ്. അത്തരം വേളകളില്‍ കാബിനറ്റ് മന്ത്രിമാരൊ (ദല്‍ഹിയില്‍ വെച്ച് നടക്കുന്നതാണെങ്കില്‍) ദല്‍ഹിയുടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലോ കുറയാത്ത ആളുകള്‍ ഇന്ത്യന്‍ പ്രസിഡന്റിനെ പ്രതിനിധീകരിക്കുകയാണെങ്കില്‍ ആദ്യം ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുകയും തുടര്‍ന്ന് പ്രസ്തുത രാജ്യത്തിന്റെ ദേശീയ ഗാനം ആലപിക്കുകയും ചെയ്യണം. വിദേശ രാജ്യത്തിന്റെ മേധാവികള്‍ സല്‍ക്കരിക്കപ്പെടുമ്പോഴും ഇതേ നടപടിക്രമങ്ങള്‍ പാലിക്കപ്പെടണം. അതായത് ഇന്ത്യയുടെ ദേശീയ ഗാനം സല്‍ക്കാരം (roaster) കഴിഞ്ഞ ഉടനെ ആലപിക്കപ്പെടണം. തുടര്‍ന്ന് പ്രസ്തുത രാജ്യത്തിന്റെ ദേശീയ ഗാനം പ്ലേ ചെയ്യണം. എന്നാല്‍ ഈ ദേശീയ ഗാനങ്ങള്‍ സല്‍ക്കാരം നടത്തുന്നതിനു മുമ്പ് പ്രോഗ്രാമിന്റെ തുടക്കത്തില്‍ ആലപിച്ചിട്ടുണ്ടെങ്കില്‍ സല്‍ക്കാരത്തെ തുടര്‍ന്ന് ഇവ പ്ലേ ചെയ്യേണ്ട ആവശ്യമില്ല.

കുറിപ്പ്: സെക്ഷന്‍ IV ല്‍ പറഞ്ഞിരിക്കുന്ന സമയങ്ങളില്‍, അതായത് വിദേശ രാജ്യത്തിന്റെ ദേശീയ ഗാനത്തിന് തൊട്ടു മുമ്പോ ശേഷമോ ഇന്ത്യയുടെ ദേശീയ ഗാനം പ്ലേ ചെയ്യുന്ന അവസരത്തില്‍ അതിനൊപ്പം ദേശീയ ഗാനം ആലപിക്കേണ്ട ആവശ്യമില്ല. എന്നാല്‍ സന്ദര്‍ശക പ്രതിനിധികളോ അദ്ദേഹത്തിന്റെ ഡെലിഗേറ്റുകളോ അവരുടെ ദേശീയ ഗാനം ആലപിക്കുകയാണെങ്കില്‍േ നമ്മുടെ ദേശീയഗാനത്തിന്റെ കൂട്ടായ ആലാപനം അനിവാര്യമാണ്.

V. പൊതുവായ കാര്യങ്ങള്‍

1) ദേശീയ ഗാനം പാടുകയോ പ്ലേ ചെയ്യുകയോ ചെയ്യുന്ന വേളയില്‍ ശ്രോതാക്കള്‍ അറ്റെന്‍ഷനായി എഴുന്നേറ്റ് നില്‍ക്കണം. എന്നാല്‍ ഒരു ന്യൂസ്‌റീലിനിടയിലോ ഡോക്യുമെന്ററി കാണിക്കുന്ന സമയത്തോ അതുമല്ലെങ്കില്‍ സിനിമയുടെ ഭാഗമായോ ദേശീയ ഗാനം പ്ലേ ചെയ്താല്‍ ശ്രോതാക്കള്‍ എഴുനേറ്റ് നില്‍ക്കേണ്ട ആവശ്യമില്ല. കാരണം എഴുന്നേറ്റ് നില്‍ക്കുന്നത് സിനിമാ പ്രദര്‍ശനത്തെ തടസപ്പെടുത്തും. അത് ദേശീയ ഗാനത്തിന് അന്തസുണ്ടാക്കുകുന്നതിനു പകരം ഡിസ്ഓര്‍ഡര്‍ ഉണ്ടാക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും.

2) ദേശീയപതാക ഉയര്‍ത്തുന്ന അവസരത്തില്‍ വിവേകമില്ലാതെ ദേശീയ ഗാനം പാടുന്നതിലും പ്ലേചെയ്യുന്നതിലും വ്യപൃതമാവാതിരിക്കാന്‍ ജനങ്ങളുടെ യുക്തിബോധത്തിന് വിട്ടുകൊടുക്കുന്നു.

നിര്‍ദ്ദേശങ്ങളുടെ ഇംഗ്ലീഷ് വായിക്കാന്‍:

ORDERS RELATING TO THE NATIONAL ANTHEM OF INDIA

We use cookies to give you the best possible experience. Learn more