ന്യൂദല്‍ഹി: യു.പി സംഭാല്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വീണ്ടും പ്രതിഷേധം. സംഭാല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെയാണ് ബഹളമുണ്ടായത്.
സംഭാല്‍ വിഷയം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. അതേസമയം സഖ്യകക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം ഇറങ്ങാന്‍ തയ്യാറായില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: The opposition’s demand to raise the Sambal issue was rejected; Lok Sabha adjourned till two o’clock Speaker