| Saturday, 9th December 2017, 12:33 pm

സൂറത്തിലും അംറേലിയിലും ഇ.വി.എം അട്ടിമറി നടന്നു; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്; സൂറത്തില്‍ തകരാറിലായത് 70 ശതമാനത്തിലേറെ വോട്ടിങ് മെഷീനുകള്‍

എഡിറ്റര്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭായ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ ഇന്ന് സൂറത്തിലൂം അംറേലിയിലും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പണിമുടക്കിയ സംഭവത്തിന് പിന്നാലെ അട്ടിമറി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.

സൂറത്തിലും അംറേലിയിലും ഇ.വി.എമ്മില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ശക്തിസിന്‍ ഗോഹിലിന്റെ ആരോപണം.

പലയിടത്തും വി.വിപാറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. ഇവിടെയെല്ലാം അട്ടിമറി നടന്നതാകാന്‍ സാധ്യതയുണ്ട്. പട്യാദാര്‍ വിഭാഗക്കാര്‍ക്ക് സ്വാധീനമുള്ള മേഖലകളിലും അട്ടിമറി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

നല്‍സാദ് ജില്ലയിലാണ് വോട്ടിംഗ് യന്ത്രത്തിലെ പിഴവ് ആദ്യമായി രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് സൂററ്റിലെ തന്നെ 70 വോട്ടിംഗ് മെഷിനുകള്‍ക്ക് തകരാറുകള്‍ രേഖപ്പെടുത്തുകയായിരുന്നു.


Dont Miss ആ ദൃശ്യങ്ങള്‍ കണ്ട് തലകറങ്ങിപ്പോയി; ജീവിതം ഇത്തരത്തില്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും ഫര്‍ഹാന്‍ അക്തര്‍


രാജ്‌കോട്ട്, പോര്‍ബന്തര്‍, എന്നിവിടങ്ങളില്‍ നിന്നും ഇ.വി.എം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അധികൃതര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. രാജ്‌കോട്ടില്‍ തന്നെ അമ്പതോളം വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായി. വോട്ടിംഗ് യന്ത്രത്തിലെ തകരാറുകള്‍ ആദ്യത്തെ മണിക്കൂറുകളിലെ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചു. പല ബൂത്തുകളിലും തെരഞ്ഞെടുപ്പ് ആരംഭിക്കാനും വൈകിയത് വോട്ടര്‍മാരില്‍ എതിര്‍പ്പും അസ്വസ്ഥതയും ഉണ്ടാക്കി.

നിലവില്‍ എണ്‍പ്പത്തൊമ്പതു സീറ്റുകളിലേക്ക് ആണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 977 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തെരഞ്ഞടുപ്പില്‍ ഗുജറാത്ത് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തികളെല്ലാം മത്സരരംഗത്തുണ്ട്.

സൂററ്റിലെ മാണ്ഡവി മണ്ഡലത്തില്‍ നിന്ന്‌കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ശക്തി സിംഗ് ഗോഹിലി ആണ്. എകദേശം 2.12 കോടി ജനങ്ങളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more