| Tuesday, 26th September 2023, 12:07 pm

മെസിയെ തടയാൻ പദ്ധതിയുണ്ട് പക്ഷെ അത് പുറത്ത് പറയില്ല: എതിർ ടീം കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

സെപ്റ്റംബർ 28ന് നടക്കുന്ന യു.എസ് ഓപ്പൺ കപ്പ്‌ ഫൈനലിൽ ഇന്റർ മയാമി ഹൂസ്ടൺ ഡൈനാമോയെ നേരിടും.

ആവേശകരമായ ഫൈനൽ മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസിയെ നേരിടുന്നതിനുള്ള തന്ത്രം എന്താണെന്ന് വെളിപ്പെടുത്താതെ ഹൂസ്ടൺ ഡൈനാമോ പരിശീലകൻ ബെൻ ഓൾസെൻ.

മെസ്സിയെ എങ്ങനെ നേരിടുമെന്നുള്ള തന്റെ പദ്ധതി ഒരിക്കലും പറയില്ലെന്നാണ് ഡൈനാമോ കോച്ച് പറഞ്ഞത്. ‘മെസിയെ തടയാൻ എനിക്ക് ശരിയായ പദ്ധതിയുണ്ട് എന്നാൽ ഞാൻ അത് ഒരിക്കലും നിങ്ങളോട് പറയില്ല’ ഇ.എസ്.പി.എന്നിനോട്‌ ഓൾസെൻ പറഞ്ഞു.

ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക. ഡൈനാമോ ക്ലബ്ബ് ഈസ്റ്റേൺ കോൺഫറൻസിലാണ് കളിക്കുന്നത്. എന്നാൽ ഇന്റർ മയാമി വെസ്റ്റേൺ കോൺഫറൻസിലുമാണ് കളിക്കുക. അതിനാൽ ഇരുവരും ഇതുവരെ മുഖാമുഖം ഏറ്റുമുട്ടിയിട്ടില്ല എന്നത് ശ്രദ്ധേയമായ ഒന്നാണ്. ഇത് മാർട്ടിനോയുടെ ടീമിന് ഒരു വെല്ലുവിളി ആയിരിക്കും ഉയർത്തുക.

സൂപ്പർ താരം ലയണൽ മെസി ഇന്റർ മയാമിക്ക് വേണ്ടി 12 മത്സരങ്ങളിൽ നിന്നും 11 ഗോളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്. മെസിയുടെ വരവോട് കൂടി ഇന്റർ മയാമി ലീഗിൽ മികച്ച കുതിപ്പാണ് നടത്തുന്നത്. സൂപ്പർ താരത്തിന്റ വരവോട് കൂടി ഇതുവരെ കിട്ടാതിരുന്ന ലീഗ് കപ്പ്‌ സ്വന്തമാക്കാനും ടീമിന് സാധിച്ചു.

ഫൈനലിലും താരത്തിന്റ ഈ മികച്ച പ്രകടനം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: The opposing team’s coach said he will not reveal how he will face Messi in the US Open final.

We use cookies to give you the best possible experience. Learn more