| Friday, 14th August 2020, 11:46 pm

40വര്‍ഷത്തെ ബന്ധത്തിനിടയില്‍ ലാലിന് വായിക്കാന്‍ കൊടുത്തത് ഒരേയൊരു തിരക്കഥ,; ആ രഹസ്യം തുറന്നുപറഞ്ഞ് പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെയും ജീവിത്തിലെയും ഏറ്റവും വലിയ കുട്ടുകെട്ടാണ് മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും. നിരവധി സിനിമകളാണ് ഇരുവരുടെയും കൂട്ട്‌കെട്ടില്‍ പിറന്നത്.

ഇത്രയധികം സിനിമകള്‍ ചെയ്തിട്ടും ഒരു സിനിമ ഒഴികെ മറ്റൊന്നിന്റെ തിരക്കഥയും പ്രിയദര്‍ശന്‍ തനിക്ക് വായിക്കാന്‍ തന്നിട്ടില്ലെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാലും പ്രിയനും മനസു തുറന്നത്.

ഇതിനെ കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഭയങ്കരമായി ആലോചിച്ച് ഞങ്ങള്‍ക്കിടയില്‍ ഇതുവരെ ഒരു സിനിമയും രൂപം കൊണ്ടിട്ടില്ല. സംസാരത്തിനിടയില്‍ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ആശയം പങ്കുവയ്ക്കും. അതു ചെയ്യാമെന്ന് തീരുമാനിക്കുക. ആ ചിന്തയില്‍ നിന്നാണ് പലപ്പോഴും സിനിമകള്‍ രൂപം കൊള്ളുന്നത്. ലാലിന് എന്നെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി ചിത്രീകരണത്തിനു തൊട്ടുമുമ്പ് പോലും തിരക്കഥ വായിക്കാന്‍ നല്‍കുന്നില്ല എന്നാണ്. എഴുതി പൂര്‍ത്തിയാക്കാതെയാണ് പണ്ട് മിക്ക സിനിമകളും തുടങ്ങിയിരുന്നത്’.

ഇതിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത് അതിലും രസകരമായിരുന്നു. ‘അക്കാലത്തെല്ലാം ഞാന്‍ സ്ഥിരം പ്രിയനോട് പറയുമായിരുന്നു. ഒരാഗ്രഹം കൊണ്ട് ചോദിക്കുകയാ പ്രിയാ,? സിനിമ തുടങ്ങുന്നതിന് മുമ്പേ തിരക്കഥയൊന്ന് വായിക്കാന്‍ കിട്ടുമോയെന്ന്. നാളെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാനുള്ള താല്‍പര്യം കൊണ്ടായിരുന്നു അത്.

അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു സിനിമയുടെ സെറ്റില്‍ ചെന്നപ്പോള്‍ പ്രിയന്‍ അഭിമാനത്തോടെ ഒരു പുസ്തകം മുന്നിലേക്ക് നീട്ടി. വര്‍ഷങ്ങളായി ഞാന്‍ ആഗ്രഹിച്ചത്.. ചോദിച്ചുകൊണ്ടിരുന്നത്. ചെയ്യാനിരുന്ന സിനിമയുടെ എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ. കൈകൂപ്പികൊണ്ട് ഞാന്‍ പറഞ്ഞു,? വേണ്ട തൃപ്തിയായി എനിക്കു വായിക്കേണ്ട. അതായിരുന്നു തേന്മാവിന്‍ കൊമ്പത്ത്’

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

The only screenplay was given to read during his 40-year relationship to lal; Priyadarshan reveals the secret

We use cookies to give you the best possible experience. Learn more