തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 1275 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 481 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഉറവിടം കണ്ടെത്താനായിട്ടില്ല.
12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 5 ബി.എസ്.എഫ് ജവാന്മാര്‍ക്കും മൂന്ന് ഐ.ടി.ബി.പി ജവാന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥീരകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. 337 പേരാണ് ജില്ലയിലെ പുതിയ കൊവിഡ് രോഗികള്‍.
കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശ്ശൂര്‍ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കൊവിഡ് രോഗികളുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനകം 16052 സാമ്പിള്‍ പരിശോധിച്ചു. 1,83,900 പേര്‍ നിരീക്ഷണത്തിലുണ്ട്. 5432 പേര്‍ ആശുപത്രികളിലാണ്. 804 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5372 സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,68,128 സാമ്പിളുകള്‍ പരിശോധനക്കയച്ചു.
7797 സാമ്പിളിന്റെ ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 85767 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 81543 സാമ്പിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 10 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഉണ്ട്. ആകെ 84 ക്ലസ്റ്ററുകള്‍ ഉണ്ട്. ശ്രദ്ധയില്‍പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാന്‍ സാധ്യത. എല്ലായിടത്തെയും ആളുകളും അവിടെ രോഗികളുണ്ടെന്ന വിചാരത്തോടെ പ്രതിരോധ പ്രവര്‍ത്തനം നടത്തണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ