| Sunday, 20th June 2021, 10:12 am

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ 60,000ല്‍ താഴെയായി; 81 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ 60,000ല്‍ താഴെയായി. കഴിഞ്ഞ 81 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 24 മണിക്കൂറിനിടെ 58,419 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 1,576 പുതിയ മരണങ്ങളാണ് കൊവിഡ് മൂലം സ്ഥിരീകരിച്ചത്. 87,619 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ഭേദമായത്.

ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 2,98,81,965 ആയി. 2,87,66,009 പേര്‍ക്കാണ് രോഗം ആകെ രോഗം ഭേദമായത്. 3,86,713 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. നിലവില്‍ 7,29,243 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 27,66,93,572 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രണ്‍ധീപ് ഗുലേറിയ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത 6 മുതല്‍ 8 ആഴ്ചക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടായെക്കുമെന്നാണ് മുന്നറിയിപ്പ്.

ജനസംഖ്യയിലെ ഭൂരിഭാഗം പേരും വാക്സിന്‍ സ്വീകരിക്കുന്നത് വരെ മാസ്‌കും സാമൂഹിക അകലം പാലിക്കലും അടക്കമുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more