| Monday, 6th July 2015, 10:34 am

ഗ്രീസിലെ 'NO' അര്‍ത്ഥമാക്കുന്നത്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ബി” ടീം അല്ലാത്ത, ആര്‍ജവമുള്ള ഒരു പ്രതിപക്ഷത്തിനും അത് മുന്നോട്ട് വെക്കുന്ന സാമൂഹിക നീതിക്കും വേണ്ടിയുമുള്ള “യെസ്” വോട്ടാണിത്. വ്യവസ്ഥാപിത നുണ പ്രോപഗണ്ട ഏറ്റുപിടിച്ച ദേശീയഅന്താരാഷ്ട്ര മാധ്യമങ്ങള്‍, യൂറോപ്യന്‍ പാര്‍ലിമെന്റും ഐ.എം.എഫും പിന്നെ സമ്പന്ന രാജ്യങ്ങളും ഇറക്കിയ ഭീഷണികളും തിട്ടൂരങ്ങളും. ഇങ്ങനെയുള്ള നിരവധിയായ പ്രതികൂല ഘടകങ്ങളെ അവഗണിച്ചാണ് ഗ്രീസില്‍ ജനങ്ങള്‍ “NO” പറഞ്ഞത്.



| എഫ്.ബി നോട്ടിഫിക്കേഷന്‍ | നസിറുദ്ദീന്‍ ചേന്ദമംഗലൂര്‍ |


പലപ്പോഴും “NO” എന്നത് കൂടുതല്‍ ശക്തമായ “YES” എന്നാണര്‍ത്ഥം. തീവ്ര വലതു പക്ഷത്തെയും സെമി ഫാഷിസ്റ്റുകളെയും വിജയിപ്പിച്ച ഗ്രീക്കുകാര്‍ തന്നെ “സറീസ”യെ പോലുള്ളൊരു ബദലിന് പിന്തുണ നല്‍കുന്നുണ്ടെങ്കില്‍ അതിന്നര്‍ത്ഥം വിശ്വാസ്യതയുള്ള ഒരു ബദല്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചെന്നാണ്. അല്ലാതെ ഒരു സുപ്രഭാതം കൊണ്ട് എല്ലാവരും കൂടി പുസ്തകം വായിച്ച് നന്നായതല്ല.

“ബി” ടീം അല്ലാത്ത, ആര്‍ജവമുള്ള ഒരു പ്രതിപക്ഷത്തിനും അത് മുന്നോട്ട് വെക്കുന്ന സാമൂഹിക നീതിക്കും വേണ്ടിയുമുള്ള “യെസ്” വോട്ടാണിത്. വ്യവസ്ഥാപിത നുണ പ്രോപഗണ്ട ഏറ്റുപിടിച്ച ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍, യൂറോപ്യന്‍ പാര്‍ലിമെന്റും ഐ.എം.എഫും പിന്നെ സമ്പന്ന രാജ്യങ്ങളും ഇറക്കിയ ഭീഷണികളും തിട്ടൂരങ്ങളും. ഇങ്ങനെയുള്ള നിരവധിയായ പ്രതികൂല ഘടകങ്ങളെ അവഗണിച്ചാണ് ഗ്രീസില്‍ ജനങ്ങള്‍ “NO” പറഞ്ഞത്.


വെറും ആറു മാസത്തേക്കുള്ള പെട്രോളും നാലു മാസത്തേക്കുള്ള മരുന്നും മാത്രം കരുതല്‍ ശേഖരമായുള്ള പൊതു വിപണി പോലും അവരുടെ ഉറച്ച തീരുമാനത്തെ മാറ്റിയില്ല. സമാന സാഹചര്യം ഇവിടെയുമുണ്ട്. തീവ്രവലതുപക്ഷത്തിന്റെ കാര്‍മികത്വത്തില്‍ അരങ്ങേറിയ കോര്‍പറേറ്റ് വല്‍കരണവും ആയുധങ്ങള്‍ക്ക് വേണ്ടി പണം പൊടിച്ചതും ഗ്രീസിനെ എങ്ങനെ നശിപ്പിച്ചോ അതേ പോലെ ഇന്ത്യയെയും നശിപ്പിക്കുന്നു. സറീസ പോലുള്ളൊരു ബദലിന്റെ സാഹചര്യമാണിത് വ്യക്തമാക്കുന്നത്.


വെറും ആറു മാസത്തേക്കുള്ള പെട്രോളും നാലു മാസത്തേക്കുള്ള മരുന്നും മാത്രം കരുതല്‍ ശേഖരമായുള്ള പൊതു വിപണി പോലും അവരുടെ ഉറച്ച തീരുമാനത്തെ മാറ്റിയില്ല. സമാന സാഹചര്യം ഇവിടെയുമുണ്ട്. തീവ്രവലതുപക്ഷത്തിന്റെ കാര്‍മികത്വത്തില്‍ അരങ്ങേറിയ കോര്‍പറേറ്റ് വല്‍കരണവും ആയുധങ്ങള്‍ക്ക് വേണ്ടി പണം പൊടിച്ചതും ഗ്രീസിനെ എങ്ങനെ നശിപ്പിച്ചോ അതേ പോലെ ഇന്ത്യയെയും നശിപ്പിക്കുന്നു. സറീസ പോലുള്ളൊരു ബദലിന്റെ സാഹചര്യമാണിത് വ്യക്തമാക്കുന്നത്.

വാല്‍കഷണം : ഗ്രീക്കിലെ സര്‍ക്കാരിനോട് കടക്കാരുടെ മുഖ്യമായൊരാവശ്യം എയര്‍പോര്‍ട്ടും തുറമുഖവും അടക്കമുള്ള സകലതും സ്വകാര്യവല്‍കരിക്കണമെന്നാണ്. പരിമിതമായ രീതിയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനോട് സര്‍ക്കാറിന് എതിര്‍പ്പില്ലെങ്കിലും പൊതു സമ്പത്ത് വിറ്റു തുലക്കുന്ന രീതിയില്‍ ആവരുതെന്നും പൊതുജനത്തിന്റെയും തൊഴിലാളികളുടെയും താല്‍പര്യം സംരക്ഷിക്കാന്‍ കൃത്യമായ വ്യവസ്ഥകള്‍ പാലിച്ച് കൊണ്ടാവണമെന്നാണ് അവരാവശ്യപ്പെടുന്നത്.

ഇങ്ങനെയുള്ള സര്‍ക്കാര്‍ സ്വകാര്യ കശപിശ നടന്ന ഒന്ന് പിറാഇയസ് പോര്‍ടിന്റെ കാര്യത്തിലാണ്. കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങളിലൂടെ തൊഴിലാളികളുടെ അപ്രീതി പിടിച്ചു പറ്റിയ അപ്പുറത്തെ “സ്വകാര്യ” മുതലാളി കമ്മ്യൂണിസ്റ്റ് ചൈനീസ് കമ്പനി ആയ കോസ്‌കോ ആണ്. വ്യവസ്ഥാപിത ഇടതുപക്ഷം എവിടെ നില്‍കുന്നെന്നും അവ വിശാലാര്‍ത്ഥത്തിലുള്ള പുതിയ ഇടതുപക്ഷ മുന്നേറ്റങ്ങളുമായി എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതും ശ്രദ്ധേയമാണ് !

ഗ്രീക്ക് ജനതക്ക് അഭിനന്ദനങ്ങള്‍ ! !


കൂടുതല്‍ വായനയ്ക്ക്:

യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്ന് ഹിതപരിശോധനയില്‍ ഗ്രീക്ക് ജനത (6th July 2015)
ഗ്രീസ് യൂറോസോണില്‍ നിന്നും പുറത്തുപോകുമോ? ആശങ്കയോടെ ലോകം (
1st July 2015)


We use cookies to give you the best possible experience. Learn more