പ്രേക്ഷകഹൃദയങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിച്ച സിനിമയാണ് ‘കാതല്‍ ദി കോര്‍’. മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബര്‍ 23നാണ് തിയറ്റര്‍ റിലീസ് ചെയ്തത്. സമകാലിക പ്രസക്തിയുള്ള വിഷയത്തെ പക്വതയോടെ അവതരിപ്പിച്ച് സ്ലോ പേസില്‍ സഞ്ചരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രേക്ഷകരും ആരാധകരും സിനിമാപ്രേമികളും ഗംഭിര അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിച്ച ചിത്രമിപ്പോള്‍ ഇന്റര്‍നാഷണല്‍ ലെവലിലിലും ശ്രദ്ധനേടിയിരിക്കുകയാണ്. ചിത്രത്തെയും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ചുകൊണ്ട് ‘ദ ന്യൂയോര്‍ക്ക് ടൈംസ്’ രംഗത്തെത്തി.
‘പാട്ടും നൃത്തവുമില്ലാത്ത ഇന്ത്യന്‍ സിനിമ. പ്രണയിതാക്കള്‍ ഒരു വാക്കുപോലും പങ്കിടുന്നില്ല, അവരുടെ പ്രധാന ഇടപെടല്‍ മണ്‍സൂണ്‍ മഴയില്‍ പരസ്പരം നോക്കുന്ന ക്ഷണികമായ നിമിഷമാണ്. കാര്‍ ചേസുകളും സ്റ്റണ്ടുകളുമില്ല. ദുര്‍ബലരായ പുരുഷന്മാര്‍. അവര്‍ കരയുകയും ചെയ്യുന്നു,’ എന്ന് പറഞ്ഞുകൊണ്ടാണ് ദ ന്യൂയോര്‍ക്ക് ടൈംസില്‍ കാതല്‍ ദി കോറിനെ കുറിച്ചുള്ള വാര്‍ത്ത ആരംഭിക്കുന്നത്.
കഴിഞ്ഞ മാസം റിലീസ് ചെയ്ത ചിത്രം തിയേറ്ററില്‍ വലിയ വിജയമാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. സ്വവര്‍ഗ്ഗാനുരാഗിയായാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത്.
മാത്യു ദേവസി എന്ന കഥാപാത്രമായ് മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയ ‘കാതല്‍ ദി കോര്‍’ല്‍ മാത്യുവിന്റെ പങ്കാളിയായ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഈ ചിത്രം വേഫറര്‍ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.
ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ഗാനരചന: അന്‍വര്‍ അലി, ജാക്വിലിന്‍ മാത്യു, കലാസംവിധാനം: ഷാജി നടുവില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഓവര്‍സീസ് വിതരണം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിഷ്ണു സുഗതന്‍, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഒ: ശബരി.
Content Highlight: The New York Times praised the film kaathal the core and Mammootty’s performance