| Thursday, 13th October 2022, 8:48 pm

അറബിക് ലുക്കില്‍ മഞ്ജു വാര്യര്‍; വീഡിയോ സോങുമായി ആയിഷയെത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യര്‍ നായികയാവുന്ന ആയിഷ എന്ന ചിത്രത്തിലെ വീഡിയോ സോങ് പുറത്തുവന്നു. ‘കണ്ണിലെ കണ്ണിലെ’ എന്ന പാട്ട് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്.

ചുരുണ്ട മുടിയോടെ അറബിക് ലുക്കിലാണ് മഞ്ജു പാട്ടില്‍ എത്തിയിരിക്കുന്നത്. മരുഭൂമിക്ക് സമാനമായ സ്ഥലത്ത് നിന്ന് മനോഹരമായാണ് മഞ്ജു ഡാന്‍സ് ചെയ്യുന്നത്. ഈ പാട്ടിന്റെ ടീസര്‍ നേരത്തെ പുറത്തു വിട്ടിരുന്നു.

വീഡിയോയില്‍ പ്രഭു ദേവ ചുവടുകള്‍ ഒരുക്കുന്നതും മഞ്ജു പഠിക്കുന്നതും കാണാം. നീണ്ട ഇടവേളക്ക് ശേഷമാണ് പ്രഭു ദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഡോ. നൂറ അല്‍ മര്‍സൂഖിയാണ് പാട്ടിലെ അറബിക് വരികള്‍ എഴുതിയിരിക്കുന്നത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റേതായി മുമ്പ് റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം ശ്രദ്ധനേടിയിരുന്നു.

ആയിഷ ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പോസ്റ്ററിലെ മഞ്ജുവിന്റെ ലുക്കും ശ്രദ്ധ നേടിയിരുന്നു. ആമിര്‍ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം.

ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളില്‍ ഒരുങ്ങുന്നത്. രാധികയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന.

Content Highlight: The new video song from manju warrier starrer Ayisha is out

We use cookies to give you the best possible experience. Learn more