മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘വെള്ളരി പട്ടണം’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപത്തിലാണ് മഞ്ജുവാര്യര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചര്‍ക്കയില്‍ നൂല്‍നൂറ്റാണ് സൗബിന്‍ ഷാഹിറുള്ളത്. സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ‘രാഷ്ട്രീയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75വര്‍ഷം’എന്നതാണ് പോസ്റ്ററിലെ വാചകം.
കുടുംബപശ്ചാത്തലത്തിലുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായാണ് വെള്ളരിപട്ടണം ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ പുറത്തിറങ്ങിയ ടീസറുകളില്‍ നിന്ന് വ്യക്തമായിരുന്നു.
ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും. മഹേഷ് വെട്ടിയാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണ ശങ്കര്‍,ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍.
യാഗ്രഹണം- അലക്‌സ് ജെ .പുളിക്കല്‍, എഡിറ്റിങ്- അപ്പു എന്‍ ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടര്‍- ശ്രീജിത് ബി നായര്‍, കെ ജി രാജേഷ് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേവീട്,പി.ആര്‍.ഒ-എ.എസ്.ദിനേശ്.
അതേസമയം, കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന കാപ്പയില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറിയിരുന്നു. അജിത് നായകനായ പുതിയ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളെ തുടര്‍ന്നാണ് കാപ്പയില്‍ നിന്ന് മഞ്ജു പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ട്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീര്‍ സംവിധായകനായി അരങ്ങേറിയ ഇലവീഴാപൂഞ്ചിറയാണ് സൗബിന്‍ ഷാഹിറിന്റെ അവസാനമിറങ്ങിയ ചിത്രം.