തിരുവനന്തപുരം: നോട്ട് നിരോധനത്തിന് പിന്നാലെ പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എ.ടി.എമ്മുകളില്‍ ഉടന്‍ ലഭ്യമാകില്ല. 200 രൂപ നോട്ടുകളുടെ നീളത്തില്‍ വ്യത്യാസമുള്ളതിനാല്‍ എ.ടി.എം മെഷീനുകള്‍ പുനര്സജ്ജീകരിക്കേണ്ടിവരുമെന്നതിനാലാണ് ഇത്.
എ.ടി.എം മെഷീനുകളില്‍ മൂന്നു മുതല്‍ നാലുവരെ കസെറ്റുകളുണ്ട്. ഈ കസെറ്റുകള്‍ ഓരോ വിഭാഗം നോട്ടുകള്‍ക്കും വേണ്ടി ഉള്ളവയാണ്. പുതിയ കസെറ്റ് സജ്ജീകരിച്ചാല്‍ മാത്രമേ 200 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ ഉപയോഗിക്കാന്‍ കഴിയൂ.
ഈ മാറ്റത്തിനും തുടര്‍ന്നുള്ള പരിശോധനകള്‍ക്കും കുറഞ്ഞത് ഒരാഴ്ച വേണ്ടിവരും. നോട്ടുനിരോധനത്തിനുശേഷം പുതിയ 500, 2000 രൂപ നോട്ടുകള്‍ക്കായി എ.ടി.എമ്മുകള്‍ രാജ്യവ്യാപകമായി ക്രമീകരിച്ചിരുന്നു. നിലവില്‍ രണ്ടു ലക്ഷത്തിലധികം എ.ടി.എമ്മുകള്‍ രാജ്യത്തുണ്ടെന്നാണു കണക്ക്.