200 രൂപ നോട്ടിനും നീളം കൂടുതല്‍; എ.ടി.എമ്മുകള്‍ പുനര്‍സജ്ജീകരിക്കരിക്കേണ്ടി വരും
Daily News
200 രൂപ നോട്ടിനും നീളം കൂടുതല്‍; എ.ടി.എമ്മുകള്‍ പുനര്‍സജ്ജീകരിക്കരിക്കേണ്ടി വരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th August 2017, 3:29 pm

തിരുവനന്തപുരം: നോട്ട് നിരോധനത്തിന് പിന്നാലെ പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എ.ടി.എമ്മുകളില്‍ ഉടന്‍ ലഭ്യമാകില്ല.  200 രൂപ നോട്ടുകളുടെ നീളത്തില്‍ വ്യത്യാസമുള്ളതിനാല്‍ എ.ടി.എം മെഷീനുകള്‍ പുനര്‍സജ്ജീകരിക്കേണ്ടിവരുമെന്നതിനാലാണ് ഇത്.


Dont Miss എം.ജി സര്‍വകലാശാല വി.സിയെ ശിക്ഷിച്ച് ഹൈക്കോടതി; കോടതി മുറിയില്‍ വൈകീട്ട് 4:30 വരെ നില്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്


എ.ടി.എം മെഷീനുകളില്‍ മൂന്നു മുതല്‍ നാലുവരെ കസെറ്റുകളുണ്ട്. ഈ കസെറ്റുകള്‍ ഓരോ വിഭാഗം നോട്ടുകള്‍ക്കും വേണ്ടി ഉള്ളവയാണ്. പുതിയ കസെറ്റ് സജ്ജീകരിച്ചാല്‍ മാത്രമേ 200 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ ഉപയോഗിക്കാന്‍ കഴിയൂ.

ഈ മാറ്റത്തിനും തുടര്‍ന്നുള്ള പരിശോധനകള്‍ക്കും കുറഞ്ഞത് ഒരാഴ്ച വേണ്ടിവരും. നോട്ടുനിരോധനത്തിനുശേഷം പുതിയ 500, 2000 രൂപ നോട്ടുകള്‍ക്കായി എ.ടി.എമ്മുകള്‍ രാജ്യവ്യാപകമായി ക്രമീകരിച്ചിരുന്നു. നിലവില്‍ രണ്ടു ലക്ഷത്തിലധികം എ.ടി.എമ്മുകള്‍ രാജ്യത്തുണ്ടെന്നാണു കണക്ക്.