മിന്‍സ്‌ക്: ബോംബ് ഭീഷണിയുണ്ടെന്ന് പറഞ്ഞ് വിമാനം താഴെയിറക്കി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് സംഭവത്തില്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും അപലപിച്ചു. കഴിഞ്ഞ ദിവസം ബെലാറസ് ഭരണകൂടമാണ് റാമന്‍ പ്രോട്ടസെവിച്ച് എന്ന 26കാരനായ മാധ്യമപ്രവര്‍ത്തകന്‍ യാത്ര ചെയ്തിരുന്ന യാത്രാവിമാനത്തെ പോര്‍വിമാനം അയച്ച് ബലമായി ഇറക്കിയ ശേഷം അറസ്റ്റ് ചെയ്ത്.
ഏഥന്‍സില്‍ നിന്ന് ലിത്വാനിയയിലേക്ക് പറന്ന യാത്രാ വിമാനമാണ് ബെലാറസിന്റെ തലസ്ഥാനമായ മിന്‍സകിലേക്ക് തിരിച്ചുവിട്ടത്. തട്ടിക്കൊണ്ടുപോകല്‍ എന്നാണ് ബെലാറസിന്റെ ഈ നടപടിയെ ചില യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വിശേഷിപ്പിച്ചത്.
ഞെട്ടിക്കുന്ന നടപടിയാണിതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. പ്രോട്ടസെവിച്ചിനെ ഉടനടി മോചിപ്പിക്കണമെന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമായ ലിത്വാനിയു സംഭവത്തില്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തി. പ്രോട്ടസെവിച്ച് ഉടന്‍ മോചിപ്പിക്കപ്പെടണമെന്നും റയാനെയര്‍ വിമാനത്തെ തട്ടിക്കൊണ്ടു പോയതിന് ബെലാറസ് ഉത്തരവാദികളാണെന്നും യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ഡെര്‍ ലെയ്ന്‍ പറഞ്ഞു.
വിമാനം താഴെ ഇറങ്ങിയ ഉടന്‍ അധികൃതര്‍ മാധ്യമപ്രവര്‍ത്തകനായ റോമന്‍ പ്രോട്ടസെവിച്ചിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോളണ്ട് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ വാര്‍ത്താ സേവനമായ നെക്സ്റ്റയിലാണ് പ്രോട്ടസെവിച്ച് ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് റോമന്‍ പ്രോട്ടസെവിച്ച്. കഴിഞ്ഞ വര്‍ഷം ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയ്ക്കെതിരായ ജനകീയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം പ്രക്ഷേപണം ചെയ്തിരുന്നു.
വിദേശ മാധ്യമങ്ങള്‍ക്ക് പോലും ലഭിക്കാത്ത് ദൃശ്യങ്ങള്‍ പ്രോട്ടസെവിച്ചിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കൂട്ട കലാപങ്ങള്‍ സംഘടിപ്പിച്ചുവെന്നും സാമൂഹിക വിദ്വേഷം വളര്‍ത്തിയെന്നും ആരോപിച്ച് പ്രോട്ടസെവിച്ചിനെ അറസ്റ്റ് ചെയ്തത്.