| Thursday, 27th February 2020, 9:35 pm

വീഴ്ചകാരണം പുല്‍വാമ ഭീകരാക്രമണക്കേസില്‍ ജാമ്യം; ആരോപണങ്ങളെ തള്ളി എന്‍.ഐ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കുറ്റപത്രം നല്‍കാന്‍ എന്‍.ഐ.എ വൈകിയതിനെ തുടര്‍ന്ന് പുല്‍വാമ ഭീകരാക്രമണ കേസിലെ പ്രതിയായ യൂസുഫ് ചോപന് ജാമ്യം ലഭിച്ചു എന്ന റിപ്പോര്‍ട്ടുകളെ തള്ളി എന്‍.ഐ.എ. യൂസുഫ് ചോപനെ പുല്‍വാമ കേസില്‍ അറസ്റ്റ് ചെയ്തിരുന്നില്ലെന്ന് എന്‍.ഐ.എ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജയ്‌ഷെ ഇ മുഹമ്മദ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് യൂസുഫ് ചോപനുള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. എട്ട് പേരെ പ്രതികളാക്കി രണ്ട് ചാര്‍ജ് ഷീറ്റ് ആണ് എടുത്തത്. അന്വേഷണത്തിനിടെ ഏഴ് പേരെ അറസ്റ്റ് ചെയ്്തിരുന്നു. യൂസുഫ് ചോപനെതിരെ വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. അത് പ്രകാരം 18-02-2020ന് ദല്‍ഹി എന്‍.ഐ.ഐ പ്രത്യേക കോടതി ജാമ്യം നല്‍കി. എന്‍.ഐ.എ സത്യസന്ധമായ രീതിയിലുള്ള അന്വേഷണത്തിന്റെ വഴിയാണ് സ്വീകരിക്കുന്നതെന്നും എന്‍.ഐ.എ പ്രസ്താവന പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാര്‍ സഞ്ചരിച്ച് ട്രക്കിലേക്ക് ബോംബ് നിറച്ച് കാറുമായി ചാവേര്‍ ആക്രമണം നടക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് തിരിച്ചടിയായി പാകിസ്താനിലെ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകള്‍ ഇന്ത്യ ആക്രമിക്കുകയും തുടര്‍ന്ന് ഇന്ത്യ പാകിസ്താന്‍ യുദ്ധത്തിലേക്ക് വരെ കാര്യങ്ങളെത്തുമെന്ന ആശങ്ക പരക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more