2024 ഐ.പി.എല്‍ മാര്‍ച്ച് 22ന് ആരംഭിക്കും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. ആദ്യ മത്സരത്തില്‍ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും വിരാട് കോഹ്ലി നയിക്കുന്ന ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് ആദ്യ മത്സരം.
എന്നാല്‍ വഹനാപകടത്തില്‍ പരിക്ക് പറ്റി ഏറെ കാലം ചികിത്സയിലായിരുന്ന ദല്‍ഹി കാപിറ്റല്‍സ് താരവും ക്യാപ്റ്റനുമായിരുന്ന റിഷബ് പന്തിന്റെ കാര്യത്തില്‍ വീണ്ടും സംശയത്തിലാണ്. താരം ഐ.പി.എല്ലില്‍ തിരിച്ച് വരുമെന്ന് പറഞ്ഞെങ്കിലും ഇത് വരെ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി മാച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് താരത്തിന് നല്‍കിയിട്ടില്ല.
ദൈനിക് ജാഗ്രന്‍ റിപ്പോര്‍ട്ട് പ്രകാരം 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരത്തിന് നഷ്ടമായേക്കാം. ടൂര്‍ണമെന്റില്‍ ഡി.സി ടീമില്‍ താരത്തെ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസിക്ക് ബി.സി.സി.ഐയോട് അഭ്യര്‍ത്ഥിക്കാന്‍ കഴിയും.
ഇതോടെ പന്തിനെ ഇന്‍മ്പാക്ട് പ്ലെയറായി ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും നാഷണല്‍ ക്രിക്കറ്റ് അക്കാദമി മാച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ താരത്തിന് കളിക്കാന്‍ സാധിക്കുകയുള്ളൂ.
2022 ഡിസംബറിലെ വാഹനാപകടത്തെത്തുടര്‍ന്ന് പന്ത് ഒരു വര്‍ഷത്തിലേറെയായി മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. എന്നാല്‍ ചികിത്സക്കി ശേഷം താരം ഐ.പി.എല്ലില്‍ തിരിച്ചുവരാനായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഐ.പി.എല്‍ 2024-ന് മുമ്പ് താരത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: The National Cricket Academy has not issued a match fitness certificate to Rishabh Pant