കോഴിക്കോട്: കാലാവസ്ഥാ പ്രതിസന്ധി മുഖ്യ പ്രമേയമാക്കി നടക്കുന്ന ദേശീയ സമ്മേളനം കോഴിക്കോട് ആരംഭിച്ചു. സൗത്ത് ഏഷ്യന്‍ പീപ്പിള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസസിസിെന്റ നേതൃത്വത്തില്‍ ഡിസംബര്‍ 15 മുതല്‍ 18 വരെ നീളുന്ന സമ്മേളനം കോഴിക്കോട് വെള്ളിമാടുകുന്നിലെ പാസ്റ്ററല്‍ മിനസിറ്റീരിയല്‍ ഓറിയേന്റഷന്‍ സെന്ററിലാണ് നടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 300റോളം പ്രതിനിധികളും പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും രാജ്യത്തെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞരും അക്കാദമിക- നയരൂപീകരണ വിദഗ്ധരും വിവിധ സെഷനുകളില്‍ സംബന്ധിക്കും.
വ്യാഴാഴ്ച റൗണ്ട് ടേബ്ള്‍ കോണ്‍ഫറന്‍സോടെയായിരുന്നു സമ്മേളനത്തിനു തുടക്കം. കാലാവസ്ഥാ ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ചിരാഗ് ധാര, ഡോ. കെ.വി. തോമസ്, സൗമ്യ ദത്ത, മകെന്‍സി ദാബ്രേ, സി ജയരാമന്‍ എന്നിവര്‍ പാനലിസ്റ്റുകളായി പങ്കെടുത്തു.
പൊളിസി ടോക്ക്, ക്ലൈമറ്റ് കഫേ, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലൈമറ്റ് കഫേ തുടങ്ങിയവ വയും ദിവസങ്ങളില്‍ നടക്കും. സമാപന ദിവസമായ 18ന് വൈകീട്ട് 3.30 ന് മുതലക്കുളത്തുനിന്ന് ബീച്ചിലേക്ക് മഹാറാലി നടക്കും.
സമ്മേളന പ്രതിനിധികളോടൊപ്പം കേരളത്തിലെ വിവിധ ജനീകയ സമര -സംഘടനാ പ്രവര്‍ത്തകരും യുവജനങ്ങളും പ്രകടനത്തില്‍ അണിനിരക്കും. സൈക്കിള്‍ റാലിയും ഉണ്ടാവും. സൈക്കിള്‍ റാലിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് 9447615265, 9809477058 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
18ന് വൈകീട്ട് അഞ്ചിന് ഫ്രീഡം സ്‌കക്വയറിനു സമീപത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കളായ രാകേഷ് ടിക്കായത്ത്, യുദ്ധവീര്‍ സിങ്, സത്ബീര്‍ സിങ് പഹല്‍ എന്നിവര്‍ പങ്കെടുക്കും.
Content Highlight: The National Conference on climate crisis has started in Kozhikode