ന്യൂദല്‍ഹി: ദേശീയ ഗാനത്തില്‍ മാറ്റം വരുത്തണമെന്നാവശ്യവുമായി കോണ്‍ഗ്രസ് രാജ്യസഭ എം.പി. ദേശീയ ഗാനത്തിലെ സിന്ധ് എന്നത് ഇന്ന് ശത്രു രാജ്യമായ പാക്കിസ്ഥാനിലാണെന്നും ഇത് ഒഴിവാക്കണമെന്നുമാണ് കോണ്‍ഗ്രസ് എം.പിയായ റിപുന്‍ ബോറയുടെ ആവശ്യം.
ഈ ആവശ്യം ചൂണ്ടികാണിച്ച് രാജ്യസഭയില്‍ സ്വകാര്യബില്ലും ബോറ അവതരപ്പിച്ചു. ദേശീയ ഗാനത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തിന്റെ പ്രാതിനിധ്യം ഇല്ലെന്നും ഈ പ്രദേശത്തെ ഉള്‍പ്പെടുത്തണമെന്നും ആസാമില്‍ നിന്നുള്ള എം.പിയായ ബോറ പറഞ്ഞു.
2016 ലും ബോറ സമാന രീതിയിലുള്ള ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന അരവിന്ദ് സാവന്തും ദേശീയഗാനത്തില്‍നിന്ന് സിന്ധ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2016ല്‍ രംഗത്തുവന്നിരുന്നു.
മറ്റ് മൂന്ന് ബില്ലുകള്‍ കൂടി ബോറ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. അതേസമയം സിന്ധ് എന്നത് ഏതെങ്കിലും സ്ഥലപ്പേരല്ലെന്നും സിന്ധുനദീതട സംസ്‌കാരത്തിനെയാണ് കാണിക്കുന്നതെന്നും ബോറയ്ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു.
Doolnews Video