ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഢശ്രമമെന്ന നരേറ്റീവ്; സഭ അധികാരികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ നേരിടാനുള്ള ഫോര്‍മുല: ഷൈജു ആന്റണി
Kerala News
ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഢശ്രമമെന്ന നരേറ്റീവ്; സഭ അധികാരികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ നേരിടാനുള്ള ഫോര്‍മുല: ഷൈജു ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th June 2023, 8:09 am

തിരുവനന്തപുരം: അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സമരത്തിന് പിന്നാലെ ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഢശ്രമമെന്ന ആരോപണത്തെ വിമര്‍ശിച്ച് അല്‍മായ മുന്നേറ്റം വക്താവ് ഷൈജു ആന്റണി. നേരത്തെ പല സംഭവങ്ങളുണ്ടായപ്പോഴും സഭയ്‌ക്കെതിരെ ബാഹ്യശക്തികളുടെ ഇടപെടല്‍ എന്ന നരേറ്റീവ് ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമി കുംഭകോണം, ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ സമരം, കക്കുകളി നാടകം, അഭയ കേസ് എന്നീ കേസുകള്‍ വന്നപ്പോഴും സഭയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ആരോപിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സഭ അധികാരികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ നേരിടാനുള്ള ഫോര്‍മുലയാണ് കാര്യങ്ങളെ ജനറലൈസ് ചെയ്യുകയും വര്‍ഗീയവല്‍ക്കരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം നടീനടന്‍മാര്‍ക്ക് മാത്രം വ്യത്യാസമുള്ള ഒരേ നാടകമാണെന്നും ഷൈജു ആന്റണി പറഞ്ഞു.

‘അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തപ്പോള്‍ കേട്ട നരേറ്റീവ് ബാഹ്യശക്തികളുടെ ഇടപെടല്‍ എന്നതായിരുന്നു. ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഢശ്രമം.

സഭയെ തകര്‍ക്കാനുള്ള സഭാ ശത്രുക്കളുടെ കുല്‍സിത ശ്രമം. നിങ്ങള്‍ ഈ കമന്റുകള്‍ ഇതേ രീതിയില്‍ ഇതിന് മുമ്പ് കേട്ടിട്ടുണ്ടോ

കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമി കുംഭകോണം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ നിങ്ങളിത് കേട്ടു. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമരം ചെയ്തപ്പോഴും നിങ്ങളിത് കേട്ടു. കക്കുകളി എന്ന നാടകം പ്രദര്‍ശിപ്പിച്ചപ്പോള്‍ നിങ്ങളിത് കേട്ടു. അഭയ കേസിന്റെ വിധി വന്നപ്പോള്‍ നിങ്ങളിത് കേട്ടു. ഇപ്പോഴിതാ അമല്‍ജ്യോതിയിലും നിങ്ങളിത് കേള്‍ക്കുന്നു. ഒരേ നാടകം. ഒരേ ഡയലോഗ്. ഒരേ സംവിധാനം. നടീനടന്‍മാര്‍ക്ക് മാത്രമാണ് വ്യത്യാസം.

സഭ അധികാരികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ നേരിടാനുള്ള ഫോര്‍മുല ഇതാണ്. കാര്യങ്ങളെ ജനറലൈസ് ചെയ്യുക. അത് കഴിഞ്ഞ് വര്‍ഗീയവല്‍ക്കരിക്കുക. കര്‍ദിനാളിന്റെ ഭൂമികച്ചവടത്തിലെ അഴിമതി തികച്ചും വ്യക്തിപരവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആന്തരിക പ്രശ്‌നവുമായിരുന്നു. എന്നാല്‍ അത് സഭക്കെതിരെയുള്ള ഗൂഢാലോചനയാണ്, സഭക്കെതിരെയുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍, സുഡാപ്പികളുടെ പണമാണ് പുറകില്‍ എന്നായിരുന്നു പ്രചാരണം.

ഫ്രാങ്കോക്കെതിരെ കന്യാസ്ത്രീകള്‍ സമരം ചെയ്തപ്പോള്‍ കേരളം മുഴുവനുമുള്ള സമാന മനസ്‌കര്‍ അതില്‍ പങ്കെടുത്തു. എന്നാല്‍ എത്ര പെട്ടന്നാണ് അത് സുഡാപ്പി സമരമാക്കി ഇക്കൂട്ടര്‍ മുദ്ര കുത്തിയത്. സഭക്കെതിരെയുള്ള സമരമാക്കി അതിനെ മാറ്റിയത്.

ബാഹ്യശക്തികളുടെ ഇടപെടലാക്കി മാറ്റിയത്. ഫ്രാങ്കോയുടെ അവിഹിത ബന്ധത്തിന് സഭയുമായി എന്ത് ബന്ധമെന്ന് ചോദിക്കരുത്. എന്നിട്ടും കന്യാസ്ത്രീകളെ ആക്രമിക്കുന്നേ എന്ന് പറഞ്ഞു നാടുനീളെ കന്യാസ്ത്രീ സംഗമങ്ങള്‍ നടത്തി. പാവം കന്യാസ്ത്രീകള്‍ ഞങ്ങള്‍ സുരക്ഷിതരാണേ എന്നു വിളിച്ചു പറഞ്ഞു.

അതേ നാടകം തന്നെയാണ് അമല്‍ജ്യോതിയിലും അരങ്ങേറുന്നത്. ഒരു എച്ച്.ഒ.ഡി ഒരു വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി എന്നതാണ് വിദ്യാര്‍ത്ഥികളുടെ പരാതി. അത് സഭക്കെതിരെയുള്ള ഗൂഢാലോചന എന്ന മട്ടില്‍ അവതരിപ്പിക്കാനുള്ള അധികാരികളുടെ ചര്‍മ്മശക്തി അപാരമാണ്,’ അദ്ദേഹം പറഞ്ഞു.

ഇതൊക്കെയും ബാഹ്യശക്തികളുടെ ഇടപെടലായി പറയുന്നവര്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ചില്ലെന്നും ഷൈജു ആന്റണി പറഞ്ഞു.

‘മണിപ്പൂരില്‍ ബാഹ്യശക്തികളുടെ ഇടപെടലല്ല. സഭക്കെതിരെയുള്ള പ്രവര്‍ത്തനവുമില്ല. ഇവിടെ ഒരോ സംഭവത്തിലും പ്രതികരിച്ചവര്‍ ഒരിക്കലെങ്കിലും മണിപ്പൂരിന് വേണ്ടിയോ മറ്റേതെങ്കിലും വിഷയങ്ങള്‍ക്ക് വേണ്ടിയോ പ്രതികരിച്ചു നമ്മള്‍ കണ്ടിട്ടില്ല.

കാരണം അതെല്ലാം ഓരോ സംവിധായകര്‍ അവരവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി സൃഷ്ടിച്ചവരാണ്. എല്ലാം നാടകമാണ്. ഒരേ നാടകം. ഒരേ ഡയലോഗ്. നടീനടന്‍മാര്‍ മാത്രമാണ് വ്യത്യാസം.
നാടകമേ ഉലകം എന്നതു മാറ്റി നാടകമേ സഭ എന്നു തിരുത്താം. പുതിയ നാടകങ്ങള്‍ക്കായി കാത്തിരിക്കാം,’ അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബാഹ്യശക്തികളുടെ ഇടപെടല്‍

അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തപ്പോള്‍ കേട്ട നരേറ്റീവ് ബാഹ്യശക്തികളുടെ ഇടപെടല്‍ എന്നതായിരുന്നു. ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഢശ്രമം.

സഭയെ തകര്‍ക്കാനുള്ള സഭാ ശത്രുക്കളുടെ കുല്‍സിത ശ്രമം. നിങ്ങള്‍ ഈ കമന്റുകള്‍ ഇതേ രീതിയില്‍ ഇതിന് മുമ്പ് കേട്ടിട്ടുണ്ടോ

കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമി കുംഭകോണം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ നിങ്ങളിത് കേട്ടു. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമരം ചെയ്തപ്പോഴും നിങ്ങളിത് കേട്ടു. കക്കുകളി എന്ന നാടകം പ്രദര്‍ശിപ്പിച്ചപ്പോള്‍ നിങ്ങളിത് കേട്ടു. അഭയ കേസിന്റെ വിധി വന്നപ്പോള്‍ നിങ്ങളിത് കേട്ടു. ഇപ്പോഴിതാ അമല്‍ജ്യോതിയിലും നിങ്ങളിത് കേള്‍ക്കുന്നു. ഒരേ നാടകം. ഒരേ ഡയലോഗ്. ഒരേ സംവിധാനം. നടീനടന്‍മാര്‍ക്ക് മാത്രമാണ് വ്യത്യാസം.

സഭ അധികാരികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ നേരിടാനുള്ള ഫോര്‍മുല ഇതാണ്. കാര്യങ്ങളെ ജനറലൈസ് ചെയ്യുക. അത് കഴിഞ്ഞ് വര്‍ഗീയവല്‍ക്കരിക്കുക. കര്‍ദിനാളിന്റെ ഭൂമികച്ചവടത്തിലെ അഴിമതി തികച്ചും വ്യക്തിപരവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആന്തരിക പ്രശ്‌നവുമായിരുന്നു. എന്നാല്‍ അത് സഭക്കെതിരെയുള്ള ഗൂഢാലോചനയാണ്, സഭക്കെതിരെയുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍, സുഡാപ്പികളുടെ പണമാണ് പുറകില്‍ എന്നായിരുന്നു പ്രചാരണം.

ഫ്രാങ്കോക്കെതിരെ കന്യാസ്ത്രീകള്‍ സമരം ചെയ്തപ്പോള്‍ കേരളം മുഴുവനുമുള്ള സമാന മനസ്‌കര്‍ അതില്‍ പങ്കെടുത്തു. എന്നാല്‍ എത്ര പെട്ടന്നാണ് അത് സുഡാപ്പി സമരമാക്കി ഇക്കൂട്ടര്‍ മുദ്ര കുത്തിയത്. സഭക്കെതിരെയുള്ള സമരമാക്കി അതിനെ മാറ്റിയത്.

ബാഹ്യശക്തികളുടെ ഇടപെടലാക്കി മാറ്റിയത്. ഫ്രാങ്കോയുടെ അവിഹിത ബന്ധത്തിന് സഭയുമായി എന്ത് ബന്ധമെന്ന് ചോദിക്കരുത്. എന്നിട്ടും കന്യാസ്ത്രീകളെ ആക്രമിക്കുന്നേ എന്ന് പറഞ്ഞു നാടുനീളെ കന്യാസ്ത്രീ സംഗമങ്ങള്‍ നടത്തി. പാവം കന്യാസ്ത്രീകള്‍ ഞങ്ങള്‍ സുരക്ഷിതരാണേ എന്നു വിളിച്ചു പറഞ്ഞു.

അതേ നാടകം തന്നെയാണ് അമല്‍ജ്യോതിയിലും അരങ്ങേറുന്നത്. ഒരു എച്ച്.ഒ.ഡി ഒരു വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി എന്നതാണ് വിദ്യാര്‍ത്ഥികളുടെ പരാതി. അത് സഭക്കെതിരെയുള്ള ഗൂഢാലോചന എന്ന മട്ടില്‍ അവതരിപ്പിക്കാനുള്ള അധികാരികളുടെ ചര്‍മ്മശക്തി അപാരമാണ്.

തട്ടമിട്ട പെണ്‍കുട്ടികളെ കണ്ടാല്‍ ഹാലിളകുന്ന വൈകൃത വൈദികര്‍ക്ക് ആ സമരത്തെ വര്‍ഗീയമാക്കാനുള്ള വൈഭവം സമ്മതിക്കണം. കക്കുകളിയില്‍ ഒരു കന്യാസ്ത്രീയുടെ അബദ്ധ പ്രസംഗം ഇവര്‍ വൈറലാക്കി. അമല്‍ജ്യോതിക്ക് മുന്നില്‍ അത് ഒരു പെണ്‍കുട്ടിയുടേതാണെന്നു മാത്രം. ഇവിടെയെല്ലാം ബാഹ്യശക്തികളുടെ ഇടപെടലാണ്. എന്നാല്‍ മണിപ്പൂരില്‍ ബാഹ്യശക്തികളുടെ ഇടപെടലല്ല. സഭക്കെതിരെയുള്ള പ്രവര്‍ത്തനവുമില്ല. ഇവിടെ ഒരോ സംഭവത്തിലും പ്രതികരിച്ചവര്‍ ഒരിക്കലെങ്കിലും മണിപ്പൂരിന് വേണ്ടിയോ മറ്റേതെങ്കിലും വിഷയങ്ങള്‍ക്ക് വേണ്ടിയോ പ്രതികരിച്ചു നമ്മള്‍ കണ്ടിട്ടില്ല.

കാരണം അതെല്ലാം ഓരോ സംവിധായകര്‍ അവരവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി സൃഷ്ടിച്ചവരാണ്. എല്ലാം നാടകമാണ്. ഒരേ നാടകം. ഒരേ ഡയലോഗ്. നടീനടന്‍മാര്‍ മാത്രമാണ് വ്യത്യാസം.
നാടകമേ ഉലകം എന്നതു മാറ്റി നാടകമേ സഭ എന്നു തിരുത്താം. പുതിയ നാടകങ്ങള്‍ക്കായി കാത്തിരിക്കാം.

ഷൈജു ആന്റണി.

content highlights: the narrative of a covert attempt to destroy Christian institutions; Formula to deal with criticism against church authorities: Shaiju Antony